KERALANEWS

”പിതാവിനെയും തന്നെയും വേട്ടയാടുന്നത് ഒരേ ആളുകള്‍’: ജോസ് കെ.മാണി

പാലാ: ബാര്‍ കോഴക്കേസില്‍ ആരോപണം പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും പത്ത് കോടിരൂപ വാഗ്ദാനം ചെയ്തുവെന്നുമുള്ള ബാറുടമ ബിജു രമേശിന്റെ ആരോപണം നിഷേധിച്ച് ജോസ് കെ.മാണി. ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവര്‍ത്തനം മാത്രമാണെന്ന് ജോസ് കെ.മാണി പ്രസ്താവനയില്‍ പറയുന്നു.’ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവര്‍ത്തനം മാത്രമാണ്. പിതാവിനെ വേട്ടയാടിയവര്‍ തന്നെയും വേട്ടയാടുന്നു. ബിജു രമേശിന്റെ ഈ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ്. അത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ജോസ് കെ.മാണി പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ മാധ്യമങ്ങളെ നേരില്‍ കാണാന്‍ ജോസ് കെ.മാണി തയ്യാറായില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close