KERALAMoviesNEWS

പിന്നണി ഗായകനും നടനുമായ സീറോ ബാബു അന്തരിച്ചു

കൊച്ചി:സിനിമാ നാടക പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു (80) സീറോ ബാബു അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 300 ഓളം നാടക സിനിമാ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. യേശുദാസിന്റെ സമകാലീന നാണ്.’ ഓപ്പണ്‍ സീറോ’ എന്ന ഗാനം പാടിയത് കൊണ്ടാണ് സീറോ ബാബു എന്ന പേര് വീണത്.കബറടക്കം എറണാകുളം നോര്‍ത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.ഫോര്‍ട്ടുകൊച്ചി സ്വദേശിയായ കെ ജെ മുഹമ്മദ് ബാബു എന്ന നാടക ഗായകന്‍ സിനിമാ രംഗത്തേയ്ക്ക് എത്തുന്നത് 1964ലാണ്. പതിനെട്ടാം വയസിലായിരുന്നു രംഗപ്രവേശം.

മലയാറ്റൂര്‍ മലയും കേറി, പ്രേമത്തിന് കണ്ണില്ല, മുണ്ടോന്‍ പാടത്ത് കൊയ്ത്തിന്, ലവ് ഇന്‍ കേരള തുടങ്ങിയ ബാബു പാടിയ പാട്ടുകളില്‍ ചിലതാണ്. നിരവധി ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. മാടത്തരുവി, കാബൂളിവാല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close