INDIANEWS

പിന്നെപ്പിന്നെ ദാഹിക്കുമ്പോഴെല്ലാം അതിൽ നിന്നും വെള്ളമെടുത്ത് കുടിക്കാൻ തുടങ്ങി; കൗതുകം നിറഞ്ഞ കാഴ്ചകൾ മാറി നിന്ന് കണ്ട് ആളുകൾ;ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് വെള്ളം കുടിക്കുന്ന കുട്ടിയാനയുടെ വീഡിയോ വൈറൽ ആകുന്നു

ആനകളെ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല.പ്രത്യേകിച്ച് കുട്ടിയാനകളെ.അവയുടെ രസകരമായ ചലനങ്ങളും കുട്ടിക്കുറുമ്പുകളുമെല്ലാം ആസ്വദിക്കാത്തവർ കുറവായിരിക്കും. ഒരു ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് അതിൽ നിന്നും വെള്ളം കുടിക്കുന്ന കുട്ടിയാനയുടെ വീഡിയോയാണ് സമൂ​ഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നത്.

ബംഗാളിലെ അലിപുർദുർ ജില്ലയിലെ ജൽദാപര പ്രദേശത്തു നിന്നുള്ളതാണ് വീഡിയോ.ജൽദാപര സെൻട്രൽ പിൽഖാനയിൽ ജനിച്ച ഈ ആനയ്ക്ക് വെറും ഒമ്പത് മാസം മാത്രമേ പ്രായമുള്ളൂ. പ്രദേശത്തെ താമസക്കാർ പറയുന്നത്, ആന അവിടെ താമസിക്കുന്ന ജനങ്ങളെ നിരീക്ഷിച്ചാണ് ഈ പൈപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പഠിച്ചത് എന്നാണ്. പിന്നെപ്പിന്നെ ദാഹിക്കുമ്പോഴെല്ലാം ആന എത്തി അതിൽ നിന്നും വെള്ളമെടുത്ത് കുടിക്കാൻ തുടങ്ങി. ആളുകൾ മാറിനിന്ന് ഈ കൗതുകം നിറഞ്ഞ കാഴ്ച കാണുകയും അത് ക്യാമറയിൽ പകർത്തുകയുമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close