NEWSWORLD

പിറന്നാള്‍ ആഘോഷത്തിനിടെ കൂട്ടക്കൊല; അക്രമി ഉള്‍പ്പെടെ ഏഴ് മരണം

അമേരിക്കയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ കൂട്ടക്കൊല. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അക്രമിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തി. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. ജന്മദിനാഘോഷത്തിലേക്ക് എത്തിയ യുവാവ് അപ്രതീക്ഷിതമായി വെടിവയ്പ് നടത്തുകയായിരുന്നു. ആറ് പേര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഇന്നലെയാണ് സംഭവം നടന്നത്. കിഴക്കന്‍ കൊളറാഡോയിലാണ് ആക്രമണം നടന്നത്.

പോലീസ് എത്തിയപ്പോള്‍ ആറ് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അക്രമിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തി. ഇയാള്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു.പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ കാമുകനാണ് വെടിവയ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കുട്ടികളടക്കം നിരവധിപേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ജന്മദിനാഘോഷത്തിലേക്ക് എത്തിയ യുവാവ് അപ്രതീക്ഷിതമായി വെടിയുതിര്‍ത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close