INDIA

പിറന്ന മണ്ണിനായി സ്വയം സമാധിയായി കര്‍ഷകര്‍

രാജസ്ഥാൻ : രാജസ്ഥാനിലെ ഭവനനിര്‍മ്മാണ പദ്ധതിക്കായി ജയ്പൂര്‍ ഡവലപ്‌മെന്റ് അതോറിറ്റി ഭൂമി എറ്റെടുത്തു വെന്നാരോപിച്ച് കഴുത്തറ്റം വരെ മണ്ണില്‍ മൂടി പ്രതിഷേധിക്കുകയാണ് അവിടുത്തെ അഞ്ച് കര്‍ഷകര്‍.സ്വന്തം ഭൂമി നഷ്ടമാകുന്നതോടെ കാലുകുത്താന്‍ മണ്ണില്ലാത്ത അവകാശപ്പെടാന്‍ ചരിത്രമില്ലാത്ത ഒരു ജനതയുടെ ഭൂതകാലത്തെ ഓര്‍ത്തുള്ള ഭയം ആവിടെ എല്ലാവരുടെയും കണ്ണുകളില്‍ കാണാം…..

അതിജീവനത്തിനായി പ്രതിഷേധം
ഇതാദ്യമായല്ല ഇത്തരത്തില്‍ ഒരു പ്രതിഷേധം അവിടെ നടക്കുന്നത്.2017 ഒക്ടോബറിലും ഇത്തരം ഒരു പ്രതിഷേധത്തിന് രാജസ്ഥാനിലെ നിന്ദര്‍ ഗ്രാമം സാക്ഷിയായിട്ടുണ്ട.സമീന്‍ സമാധി സത്യാഗ്രഹ എന്നു പേരിട്ടിരിക്കുന്ന പ്രതിഷേധത്തില്‍ ഇന്ന് അഞ്ചു പേരാണ് പങ്കെടുക്കുന്നത് എങ്കില്‍ അന്ന് ആ സത്രാഗ്രഹം അനുഷ്ടിച്ചത് 43പേരായിരുന്നു.പുതുക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം തങ്ങളുടെ ഭൂമി ഏറ്റെടുക്കണമെന്നും അതിനനുസരിച്ച് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മണ്ണിനെ സ്‌നേഹിക്കുന്ന ഈ കര്‍ഷകര്‍ സമരത്തിന് ഇറങ്ങിയത്.മഹാത്മാഗാന്ധിയുടെയും ഭഗത്സിങിന്റെ ചിത്രങ്ങള്‍ അടുത്തുവച്ചാണ് കര്‍ഷകര്‍ സമരം ചെയ്തിരുന്നത്.
ജയ്പൂര്‍ ഡവലപ്മെന്റ് അതോറിറ്റി , 2010 ല്‍ 327 ഹെക്ടര്‍ കൃഷി ഭൂമി ഭവന നിര്‍മ്മാണത്തിനായി ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ ഭൂമി തങ്ങളുടേതാണെന്നും കോടതി അത് ശരിവെച്ചിട്ടുണ്ടെന്നും ജെഡിഎ അവകാശപ്പെടുന്നു. കര്‍ഷകര്‍ ആവശ്യപ്പെട്ട ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ ജെഡി തയ്യാറല്ലയെന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കർഷകർ വീണ്ടും സമരവുമായി മുന്നോട്ട് വന്നിരിക്കുന്നത്.ഈ ജനുവരി ഒന്നുമുതല്‍ ജെഡിഎ ഭൂമി ഏറ്റെടുക്കല്‍ പുനരാരംഭിച്ചതു മുതലാണ് കര്‍ഷകര്‍ സമരമുഖത്തേക്കെത്താന്‍ വീണ്ടും നിര്‍ബന്ധിതരായത്.

കർഷകരുടെ ആവശ്യം

2010ലെ ഭൂമിനിരക്കുകളേ കര്‍ഷകര്‍ക്ക് നല്‍കാന്‍ സാധിക്കൂ എന്നാണ് ജെഡിഎ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ 2014ല്‍ ഉള്ള ഭൂമിയുടെ നിരക്കെങ്കിലും ലഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
2011 ജനുവരിയില്‍ പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം പതിനായിരത്തോളം വീടുകള്‍ നിര്‍മിക്കുമെന്ന് ജയ്പൂര്‍ ഡവലപ്മെന്റ് അതോറിറ്റി (ജെഡിഎ) പറയുന്നു. എന്നാല്‍ ഇത് കൃഷി ഭൂമിയിലാണെന്നും ഭൂമിക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സമരക്കാര്‍ ആരോപിക്കുന്നു.നിന്ദാര്‍ ബച്ചാവോ യുവ കിസാന്‍ സംഗര്‍ഷ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരങ്ങള്‍ നടക്കുന്നത്.
.ജെഡിഎയില്‍ നിന്നുള്ള മറുപടി വരുന്നതുവരെ ഞങ്ങള്‍ സത്യാഗ്രാ തുടരും. കൂടുതല്‍ ആളുകള്‍ സമീന്‍ സമാധി എടുക്കുമെന്നും പ്രതികരണം ആശ്വാസകരമാണെങ്കില്‍ സര്‍ക്കാരുമായുള്ള ഞങ്ങളുടെ സംഭാഷണം തുടരുമെന്നും നാഗേന്ദ്ര സിംഗ് പറയുന്നു.

കേന്ദ്രത്തിലെ മുന്‍ യുപിഎ സര്‍ക്കാര്‍ പാസാക്കിയ ഭേദഗതി ചെയ്ത ഭൂമി ഏറ്റെടുക്കല്‍ നിയമം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണമെന്നും അതിനനുസരിച്ച് ഭൂമി ഏറ്റെടുക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.ബ്രിട്ടീഷ് ഭരണം മുതല്‍ രാജ്യത്ത് നിലവിലുണ്ടായിരുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ കര്‍ഷകര്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും ശെഖാവത്ത് പറഞ്ഞു.എന്നാല്‍, നിന്ദാര്‍ ഭവന പദ്ധതിക്കായി ഭൂമി കൈമാറിയ കര്‍ഷകര്‍ക്ക് ഉടന്‍ അലോട്ട്‌മെന്റ് കത്തുകള്‍ നല്‍കുമെന്നും ഇതുവരെ ഭൂമി കൈമാറാത്തവര്‍ക്ക് പരസ്പര സമ്മതത്തോടെ കത്തുകള്‍ നല്‍കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ മനീഷ് ഫസ്ദാര്‍ പറഞ്ഞു. ഭവന പദ്ധതിക്കായി 1,300 ഏക്കറിലധികം കൃഷിഭൂമിയാണ് ജയ്പൂര്‍ ഡവലപ്മെന്റ് അതോറിറ്റി ഏറ്റെടുക്കുന്നത്. എന്നാല്‍ ഇത്രയും കൃഷി ഭൂമി ഏറ്റെടുക്കുന്നതിന് മാന്യമായ പ്രതിഫലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.

ഒരടി പിന്നോട്ടില്ല

”2017 ല്‍, സര്‍ക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ച് ഞങ്ങളെ ജയിലിലടച്ചു. ഇത്തവണ ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ ഞങ്ങള്‍ പിന്മാറില്ല. ‘ നെഞ്ചോളം മണ്ണില്‍ കിടന്ന് നാഗേന്ദ്ര സിംഗ് ശേഖാവത്ത് പറയുന്നു.2017 ഒക്ടോബറില്‍ നടന്ന പ്രതിഷേധത്തെത്തുടര്‍ന്ന് കര്‍ഷകരും ജെഡിഎയും തമ്മില്‍ വാസുന്ധര രാജ സര്‍ക്കാരിന് കീഴില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ധാരണയെ മറികടന്ന് ജെഡിഎ അവരുടെ ഭൂമി ഏറ്റെടുക്കാന്‍ തുടങ്ങുകയായിരുന്നു.ഇതിനെതിരെ പ്രതിഷേധിച്ചപ്പോഴാണ് അഞ്ച് കര്‍ഷകരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് 10 ദിവസത്തേക്ക് ജയിലില്‍ അടച്ചതെന്ന് കര്‍ഷകര്‍ പറയുന്നു.
”2019 ജനുവരിയില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ഞങ്ങള്‍ മെമ്മോറാണ്ടം നല്‍കി. നിന്ദാര്‍ ഭവന പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ജെഡിഎ ഞങ്ങളെ വിശ്വാസത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു.എന്നാല്‍ മുന്നറിയിപ്പൊന്നും ഇല്ലാതെ 2020 ജനുവരി ഒന്നിന് ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കുകയായിരുന്നു.
”എന്നാല്‍, 2020 ജനുവരി ഒന്നിന് ജെഡിഎ പെട്ടെന്ന് ഭൂമി ഏറ്റെടുക്കല്‍ പുനരാരംഭിക്കുന്നത് വരെ കാര്യങ്ങള്‍ ശാന്തമായിരുന്നു,” അദ്ദേഹം പറയുന്നു. തുടര്‍ന്ന് ജനുവരി 7 ന് കര്‍ഷകര്‍ പ്രക്ഷോഭം പുനരാരംഭിച്ചു.

2014 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വന്ന ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, പുനരധിവാസ നിയമം എന്നിവയിലെ ന്യായമായ നഷ്ടപരിഹാരവും സുതാര്യതയും ഇക്കാര്യത്തിലും വേണമെന്നും അത് തങ്ങളുടെ അവകാശമെന്നും ശെഖാവത്ത് പറയുന്നു.
”2014 ജനുവരി ഒന്ന് വരെ ജെഡിഎ ഇവിടെ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ ഭൂമിയാണ് ഇന്ന് നിസാരവിലയ്ക്ക് ഞങ്ങളില്‍ നിന്ന് സര്‍ക്കാര്‍ തട്ടിയെടുക്കുന്നത്. അതിനാല്‍ പുതിയ നിയമം പ്രയോഗിക്കണം, ”ഇപ്പോള്‍, അവര്‍ 2010 ജില്ലാ പാട്ട സമിതി നിരക്കുകള്‍ പ്രയോഗിക്കുന്നു, ഇത് 2020 ആണ്.
കേന്ദ്ര സര്‍ക്കാര്‍ തന്നെ 2014 ല്‍ ഇത്തരം ഭൂമിയേറ്റടുക്കലിന് പുതിയ നിയമം കൊണ്ട് വന്നു. എന്നിട്ടു 2020 ല്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് വച്ച് നീട്ടുന്നത് 2010 ല്‍ നിരക്കുകളാണ്. ഇതെന്ത് ന്യായമാണെന്ന് കര്‍ഷകര്‍ ചോദിക്കുന്നു.
കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് പുതിയ നിയമം കൊണ്ടുവന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ 2015 ല്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചപ്പോള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നോട്ട് പോയി. ഇപ്പോള്‍ രാജസ്ഥാനില്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരിക്കുന്നത്. എന്നിട്ടും അത് നടപ്പാക്കുന്നതില്‍ നിന്ന് അവരെ തടയുന്നത് എന്താണ്, എന്നാണ് കര്ഷകരുടെ ചോദ്യം.

സമര കാഴ്ച്ച
”ഞങ്ങള്‍ മൂന്ന് സഹോദരന്മാരാണ്, ഞങ്ങള്‍ക്കിടയില്‍ ഏകദേശം 12 ബിഗകളുണ്ട്. മില്ലറ്റ്, ഗോതമ്പ്, കോഴി, കടുക് തുടങ്ങിയവ വളര്‍ത്തുന്നതിലൂടെയും കന്നുകാലികളെ വളര്‍ത്തുന്നതിലൂടെയുമാണ് ഞങ്ങളും ജീവിക്കുന്നത്. ഞങ്ങളുടെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്താല്‍ പിന്നെ ഞങ്ങള്‍ എന്തു ചെയ്യും? പുതിയ നിയമത്തില്‍ ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാനുള്ള വ്യവസ്ഥയുണ്ട്. അതിനാല്‍ പുതിയ നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ‘ 62 കാരനായ സീതാറാം ശര്‍മ പറയുന്നു, ഇദ്ദേഹം മണ്ണിലെ കുഴിയില്‍ നെഞ്ച് മൂടി കിടക്കുന്നതിനിടെ ബോധരഹിതനായിരുന്നു.

സമിതിയുടെ കണക്കനുസരിച്ച് 1,300 ബിഗകളെ ഭവന പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്, അതില്‍ 1,150 ബിഗകള്‍ കര്‍ഷകര്‍ക്കൊപ്പമുണ്ട്. ‘650 ഓളം ബിഗകള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല,” ഷെഖാവത്ത് പറഞ്ഞു.
കൃഷിക്കാര്‍ തങ്ങളുടെ ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ ഭവന പദ്ധതിയുടെ നാലിലൊന്ന്, ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം നികത്താനായി നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.2017 ല്‍ ജെഡിഎ അവരെ തെറ്റിദ്ധരിപ്പിച്ചുവെന്നും എന്നാല്‍, ഇത്തവണ ശക്തമായ തീരുമാനം ഉണ്ടാകുന്നതുവരെ കര്‍ഷകര്‍ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും സമിതി പ്രസിഡന്റ് കൈലാഷ് ബോഹ്‌റ (54) പറയുന്നു. ശെഖാവത്തിനെ കൂടാതെ ബോഹ്റ, സൂരജ്മല്‍, ഷിഷുപാല്‍, ഗോപാല്‍ കുമാവത്ത് എന്നിവരും മണ്ണില്‍ നെഞ്ചോളം ആഴമുള്ള കുഴിയില്‍ കിടക്കുകയാണ്. ശൈത്യകാല രാത്രിയിലെ കൊടും തണുപ്പിലും ഇവര്‍ പ്രതിഷേധത്തിലാണ്.

ഭരണകൂട ഭാഷ്യം
വ്യാഴാഴ്ച നിന്ദറിലെത്തിയ ജെഡിഎ ഡെപ്യൂട്ടി കമ്മീഷണര്‍ മനീഷ് ഫജര്‍ പറയുന്നത്. ”പുതിയ നിയമം വരുന്നതിനുമുമ്പ് ഞങ്ങളുടെ പ്രക്രിയ പൂര്‍ത്തിയായിരുന്നു. അതിനാല്‍ പുതിയ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ പറ്റില്ല. മാത്രമല്ല ഏറ്റെടുക്കല്‍ പ്രക്രിയ സുപ്രീം കോടതി 2018 ല്‍ ശരിവച്ചിരുന്നു. ‘ വെന്നാണ്.
പ്രതിഷേധം പിന്‍വലിക്കണമെന്ന് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ച ഫജാര്‍, പഴയ നിയമങ്ങള്‍ പാലിക്കുന്നതാണ് കര്‍ഷകര്‍ക്ക് നല്ലതെന്നും അവരുടെ മനസ്സ് മാറ്റുന്നതിനായി ജെഡിഎ പുതിയ രേഖകള്‍ നല്‍കാമെന്നും പറഞ്ഞു.പത്ത് വര്‍ഷം മുമ്പ് 2010 ജനുവരി 4 ന് 327 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്ന് സോണ്‍ 12 ഡെപ്യൂട്ടി കമ്മീഷണര്‍ മനീഷ് ഫോസ്ദാര്‍ പറയുന്നു. ജെഡിഎ 286.47 ഹെക്ടര്‍ കൃഷി ഭൂമി കൈവശപ്പെടുത്തിയെങ്കിലും 41.45 ഹെക്ടര്‍ ഭൂമി ഏടുക്കാന്‍ കഴിഞ്ഞില്ല. ഈ ഭൂമിയുടെ നഷ്ടപരിഹാര തുക ജെഡിഎ കോടതിയില്‍ നിക്ഷേപിച്ചെന്നും പറയുന്നു.ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തെങ്കിലും വിധി എതിരായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 2018 ലും അവിടെ പരാജയപ്പെട്ടു. ഏറ്റെടുക്കല്‍ ശരിയാണെന്ന് സുപ്രീം കോടതിയും വിലയിരുത്തി.

തുടര്‍ന്ന് ഈ വര്‍ഷം ജനുവരി ഒന്നിന് ജെഡിഎ വികസന പ്രവര്‍ത്തനങ്ങളും അവശേഷിക്കുന്ന ഭൂമിയുടെ ഏറ്റെടുക്കലും ആരംഭിച്ചു. ഇതോടെ സമരവുമായി കര്‍ഷകരും രംഗത്തെത്തുകയായിരുന്നു.തങ്ങളുടെ മണ്ണ് വിട്ടു കൊടുക്കുമ്പോള്‍ അതിന് തങ്ങള്‍ക്ക് തക്കതായ നഷ്ടപരിഹാരം ലഭിക്കണം എന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഈ കര്‍ഷകര്‍.














Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close