INDIANEWS

പിഴ അടച്ചു, വിധി അംഗീകരിക്കുന്നു എന്നർത്ഥമില്ല: പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ തനിക്ക് വിധിച്ച ഒരു രൂപ പിഴ അടച്ച് അഡ്വ. പ്രശാന്ത് ഭൂഷൺ. എന്നാൽ പിഴ അടച്ചതു കൊണ്ട് കോടതി വിധി അംഗീകരിക്കുന്നുവെന്ന് അർഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴയടയ്ക്കാനെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പിഴ അടയ്ക്കുന്നതിനായി വിവിധ കോണുകളിൽ നിന്ന് സംഭാവനകൾ ലഭിച്ചിരുന്നുവെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഇത് ഉപയോഗപ്പെടുത്തി ഒരു ‘ട്രൂത്ത് ഫണ്ട്’ രൂപീകരിക്കും. അഭിപ്രായപ്രകടനത്തിന്റെ പേരിൽ ഉപദ്രവിക്കപ്പെടുന്നവരെ സഹായിക്കാൻ ഇത് ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസിലാണ് അഡ്വ.പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ സുപ്രീം കോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവു ശിക്ഷയും അഭിഭാഷക വൃത്തിയിൽ നിന്ന് മൂന്നു വർഷം വിലക്കും ഭൂഷൺ നേരിടേണ്ടിവരുമായിരുന്നു.

ഭൂഷൺ മാപ്പുപറയാൻ വിസമ്മതിക്കുകയും പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്. മാപ്പ് പറയാനുള്ള നിരവധി അവസരം കോടതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു രൂപ പിഴ വിധിച്ചുള്ള അസാധാരണ വിധി പറപ്പെടുവിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close