KERALANEWS

പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറിയിട്ടില്ല,ആരോപണം നിഷേധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താന്‍ ആരോടും മോശമായി സംസാരിച്ചിട്ടില്ല. എന്നാല്‍ 500-ന് മുകളിലാണ് റാങ്കെന്ന് തന്നോട് പറഞ്ഞ വനിത ഉദ്യോഗാര്‍ഥിയോട് 10 വര്‍ഷം കഴിഞ്ഞാല്‍ ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോ എന്ന് ചോദിച്ചതായും മന്ത്രി സമ്മതിച്ചു.


കടകംപള്ളിയുടെ വാക്കുകള്‍

ചില പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് രാവിലെ തന്നെ കാണാന്‍ വന്നിരുന്നു.അതിലൊരു പെണ്‍കുട്ടിയോട് റാങ്ക് എത്രയാണെന്ന് ചോദിച്ചപ്പോള്‍ 583 ആണ് റാങ്ക് എന്ന് പറഞ്ഞു. ഇനി പത്ത് കൊല്ലത്തേക്ക് കൂടി റാങ്ക് പട്ടിക നീട്ടിയാലും നിങ്ങള്‍ക്ക് ജോലി കിട്ടുമോ എന്ന് അവരോട് ഞാന്‍ ചോദിച്ചു. നല്ലത് മാത്രം ചെയ്ത ഒരു സര്‍ക്കാരിനെ മോശപ്പെടുത്താന്‍ വേണ്ടി ശത്രുകളുടെ കൈയിലെ കരുവായി നിങ്ങള്‍ മാറിയില്ലേ എന്നും ഞാന്‍ ചോദിച്ചു. ഇതിനോടൊന്നും അവര്‍ ഒന്നും പ്രതികരിച്ചില്ല. ഞാന്‍ പറഞ്ഞതെല്ലാം കേട്ടു നില്‍ക്കുകയാണ് അവര്‍ ചെയ്തത്. പിന്നീടാണ് ചില മാധ്യമങ്ങള്‍ വന്നു എന്നെ കാണുകയും മന്ത്രി പറഞ്ഞത് കേട്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിഷമമായല്ലോയെന്ന് പറയുകയും ചെയ്തത്.അവര്‍ക്ക് നിശ്ചമായും സങ്കടമുണ്ടാവും. അതു കുറ്റബോധത്തില്‍ നിന്നും ഉണ്ടാവുന്ന സങ്കടമാണ്.

പി.എസ്.സിയുടെ റാങ്ക് പട്ടികയില്‍ ഒരാളെ പോലും നിയമിക്കാതെ കാലാവധി തീര്‍ന്ന പട്ടികകളുള്ള കാര്യം നിങ്ങള്‍ക്കറിയാമോ എന്ന് ഞാന്‍ ഉദ്യോഗാര്‍ത്ഥികളോട് ചോദിച്ചു… അവരതിന് ഒന്നും പറഞ്ഞില്ല. റാങ്ക് പട്ടികയിലുള്ള മുഴുവന്‍ പേരേയും എടുക്കാതെയാണ് ഭൂരിപക്ഷം പി.എസ്.സി റാങ്ക് പട്ടികകളുടേയും കാലാവധി തീരുന്നത്. എന്റെ അനുവാദം വാങ്ങിയിട്ടോ എന്നോട് ചോദിച്ചിട്ടോ ഞാന്‍ ആവശ്യപ്പെട്ടിട്ടോ അല്ല പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ എന്നെ കാണാനെത്തിയത്. ഒരു നല്ല സര്‍ക്കാരിനെ അവസാനഘട്ടത്തില്‍ അപമാനിക്കാന്‍ തങ്ങള്‍ കരുക്കളും കളിപാവയുമായി മാറിയെന്ന കുറ്റബോധം അവര്‍ക്കുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close