Breaking NewsKERALANEWS

പി ജെ ജോസഫ് ​ഗ്രൂപ്പിൽ നിന്നും കേരള കോൺ​ഗ്രസ് എമ്മിലേക്കെത്തുക മൂന്ന് പ്രധാന നേതാക്കൾ; പാർട്ടിയിലേക്ക് വരുന്നവർക്ക് നൽകുക അർഹമായ പരി​ഗണന; അന്തിമ തീരുമാനം ഇന്ന് ചേരുന്ന സ്റ്റിയറിം​ഗ് കമ്മിറ്റിയിൽ

കോട്ടയം: മറ്റ് പാർട്ടികളിൽ നിന്നും കേരള കോൺ​ഗ്രസ് എമ്മിലേക്കെത്തുന്ന നേതാക്കളെ സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന പാർട്ടി സ്റ്റിയറിം​ഗ് കമ്മിറ്റി ചർച്ച ചെയ്യും. പി ജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺ​ഗ്രസിൽ നിന്നും മൂന്ന് പ്രധാന നേതാക്കൾ കേരള കോൺ​ഗ്രസ് എമ്മിലേക്ക് ഉടൻ എത്തുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. പാർട്ടിയിലേക്ക് വരുന്ന മുതിർന്ന നേതാക്കൾക്ക് അർഹമായ പരി​ഗണന നൽകുന്നത് സംബന്ധിച്ചാകും ഇന്ന് തീരുമാനമാകുക.

സുന്ദരികൾ വിമാനം പറത്താൻ പഠിക്കുന്നത് പൂഞ്ഞാർ ആശാന്റെ പേജിൽ

കേരള കോൺഗ്രസ്(എം) പുനഃസംഘടനയുടെ കരട് യോഗം ചർച്ച ചെയ്യും. അംഗത്വ വിതരണം, സംസ്ഥാന കമ്മിറ്റിയിലെ ഒഴിവു നികത്തൽ, പാർട്ടി സെക്രട്ടേറിയറ്റ് പുനഃസ്ഥാപിക്കൽ എന്നിവയാണ് കരടിലുള്ളത്. 111 അംഗ സ്റ്റിയറിങ് കമ്മിറ്റിക്കും 450 അംഗ സംസ്ഥാന കമ്മിറ്റിക്കും ഇടയിലാവും 20 അംഗങ്ങളുള്ള സെക്രട്ടേറിയറ്റ്. പി.ജെ. ജോസഫുമായി ലയിച്ചപ്പോഴാണ് സെക്രട്ടേറിയറ്റ് ഇല്ലാതായത്. വർക്കിങ് ചെയർമാൻ, ഡപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ ഒഴിവുകൾ സംബന്ധിച്ചും ചർച്ച ചെയ്യും. നേതാക്കൾക്ക് ഏർപ്പെടുത്തുന്ന ലെവിയുടെ ഘടന തീരുമാനിക്കും. പാർട്ടി വഴി ലഭിച്ച പദവികളിൽ അര ലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങുന്നവരിൽ നിന്ന് 5 ശതമാനം ലെവി ഈടാക്കാനാണ് ശുപാർശ. ജനപ്രതിനിധികൾ, ബോർഡ് കോർപറേഷൻ പദവികളിലുള്ളവർ, പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ എന്നിവരിൽ നിന്ന് ഈടാക്കും.

തനിക്ക് ശേഷം പ്രളയമെന്ന മനോഭാവത്തോടെ കെ സുരേന്ദ്രൻ

പാലായിലെ തോൽവിയും കമ്മിറ്റിയിൽ ചർച്ചയാകും. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഓൺലൈൻ അല്ലാതെ നടത്തുന്ന ആദ്യ സ്റ്റിയറിങ് കമ്മിറ്റിയിൽ 60 അംഗങ്ങൾ പങ്കെടുക്കും. പാലാ, പിറവം, പെരുമ്പാവൂർ മണ്ഡലങ്ങളിൽ എൽഡിഎഫിലെ മറ്റു കക്ഷികൾ വേണ്ടത്ര സഹകരിച്ചില്ലെന്നാണ് മണ്ഡലം കമ്മിറ്റികളുടെ റിപ്പോർട്ട്. സിപിഎം ഉൾപ്പെടെ പാർട്ടികളിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവർ ചുമതല നിർവഹിക്കാത്തത് കേരള കോൺഗ്രസിന്റെ പരാജയ കാരണമായെന്നും വിമർശനമുണ്ട്. ഈ മണ്ഡലങ്ങളിലെ പരാജയം സംബന്ധിച്ച് അന്വേഷണത്തിന് ആവശ്യം ഉയർന്നേക്കും. വിവിധ മണ്ഡലങ്ങളിലെ പരാജയം അന്വേഷിക്കാൻ സിപിഎം കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.

ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close