Breaking NewsKERALANEWSTrending

പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന പ്രമേയം ഇന്ന് നിയമസഭയില്‍ ചര്‍ച്ചയ്ക്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍കടത്തുകേസിലും ആരോപണവിധേയനായ പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആരോപിച്ച് പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭയില്‍ .എം ഉമ്മര്‍ എംഎല്‍എയാണ് പ്രമേയം അവതരിപ്പിക്കുന്നത്. പ്രമേയം ചര്‍ച്ചക്കെടുക്കുമെന്ന് സ്പീക്കര്‍ നേരത്തെ വ്യക്തമാക്കിയ തോടെ അസാധരണമായ നടപടിക്രമത്തിനാണ് നിയമസഭ സാക്ഷ്യം വഹിക്കുക. ഇരുപത് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയം പരിഗണിക്കും. ശ്യൂന്യവേളയുടെ സമയത്താവും അവതരണ അനുമതി തേടുക. ചര്‍ച്ചയുടെ സമയം സ്പീക്കര്‍ക്ക് തീരുമാനിക്കാം.

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞദിവസം കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എല്ലാ അന്വേഷണവുമായി സഹകരിക്കുമെന്നും തെറ്റ് ചെയ്യാത്തതിനാല്‍ ആശങ്ക ഇല്ലെന്നുമാണ് ആരോപണങ്ങളില്‍ സ്പീക്കറുടെ പ്രതികരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close