KERALANEWSTrending

പി ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറിയ്ക്ക് രൂക്ഷമായ മറുപടിയുമായി കസ്റ്റംസ്

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറിയ്ക്ക് രൂക്ഷമായ മറുപടിയുമായി കസ്റ്റംസ്.അയ്യപ്പനെ ചോദ്യം ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന നിയമസഭാ സെക്രട്ടറിയുടെ കത്തിനെയാണ് കസ്റ്റംസ് വിമര്‍ശിച്ചത്.ചട്ടം 165 ചൂണ്ടിക്കാട്ടിയാണ്, സ്റ്റാഫിനെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയത്. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല, നിയമസഭാ റൂളിംഗുകളിലെ ചട്ടം 165 എന്ന് മനസ്സിലാക്കണമെന്ന് കസ്റ്റംസ് നിയമസഭാസെക്രട്ടേറിയറ്റിനോട് പറയുന്നു.

ചട്ടം 165 പ്രകാരം പ്രൈവറ്റ് സെക്രട്ടറി എംഎല്‍എമാര്‍ക്ക് തത്തുല്യമായ സുരക്ഷ കിട്ടുമോ എന്നത് ആശയക്കുഴപ്പമായി നിലനിന്നിരുന്ന കാര്യമാണ്.പൊതുതാത്പര്യപ്രകാരമാണ് ഇ- മെയിലില്‍ സ്പീക്കറുടെ അഡീഷണല്‍ പി എ അയ്യപ്പന് നോട്ടീസ് നല്‍കിയതെന്ന് മറുപടിക്കത്തില്‍ പറയുന്നു. ഉത്തരവാദപ്പെട്ട ഓഫീസില്‍ നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചില്ല. സ്പീക്കറുടെ ഓഫീസിന്റെ മഹത്വം സൂക്ഷിക്കാനാണ് ഈ മറുപടിയെന്നും കസ്റ്റംസ് കത്തില്‍ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യല്‍ നടപടികള്‍ വൈകിപ്പിക്കാനാണ് നിയമസഭാസെക്രട്ടറിയുടെ ഈ മറുപടിയെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നതാണ്. ഇതിന് പിന്നാലെ വരുന്ന കസ്റ്റംസിന്റെ ഈ മറുപടിക്കത്ത് സ്പീക്കര്‍ക്കും നിയമസഭാ സെക്രട്ടേറിയറ്റിനും സര്‍ക്കാരിനും തന്നെ തിരിച്ചടിയാകും.നിയമസഭാ സെക്രട്ടറിയുടെ വാദങ്ങള്‍ തള്ളി സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുകയാണ്.

എംഎല്‍എമാര്‍ക്കുള്ള പരിരക്ഷ നിയമസഭാ മന്ദിരത്തിലുള്ള ഏതൊരാള്‍ക്കും ഉണ്ടെന്ന് പറഞ്ഞ് സ്പീക്കര്‍ നിയമസഭാ സെക്രട്ടറിയുടെ കത്തിനെ ന്യായീകരിക്കുമ്പോള്‍ അറസ്റ്റിന് മാത്രമേ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി ആവശ്യമുള്ളൂ എന്നാണ് കസ്റ്റംസ് മറുപടി. വീട്ടുവിലാസത്തിലേകക് നോട്ടീസ് നല്‍കിയാല്‍ ചട്ടം 165 പ്രകാരമുള്ള നിയമപരിരക്ഷ ഉണ്ടാകില്ലെന്ന് നിയമസഭാ സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു. പുതിയ നോട്ടീസ് നല്‍കിയെങ്കിലും നാളെ നിയമസഭ തുടങ്ങുന്നതിനാല്‍ അയ്യപ്പന്‍ ഹാജരാകുമോ എന്ന് വ്യക്തമല്ല.സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നോട്ടീസ് നിയമസഭ ചര്‍ച്ച ചെയ്യാനിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close