KERALANEWS

പി.ശ്രീരാമകൃഷ്ണന്റെ വിദേശയാത്രകളുടെ കണക്കില്‍ അവ്യക്തത, വിവരാവകാശ രേഖ പുറത്ത്

തിരുവനന്തപുരം:സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ വിദേശയാത്രകളുടെ കണക്കില്‍ അവ്യക്തതയുണ്ടെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. ആകെ പതിനൊന്നു വിദേശയാത്രകളെന്ന് സ്പീക്കറുടെ ഓഫീസ് എണ്ണമിട്ടു പറയുമ്പോള്‍, ഇരുപത്തിയൊന്ന് തവണ സ്പീക്കര്‍ ദുബായില്‍ മാത്രം എത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കി.2016 ല്‍ സ്പീക്കറായി ചുമതലയേറ്റശേഷം ഒന്‍പതുതവണ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ശ്രീരാമകൃഷ്ണന്‍ പോയിട്ടുണ്ട്.ലണ്ടന്‍, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് ഒരോ തവണ പോയിട്ടുണ്ടെന്നും വിവരാവാകാശരേഖ പറയുന്നു.

വിവരാവകാശ അപേക്ഷയ്ക്ക് അദ്ദേഹത്തിന്റെ ഓഫിസ് നല്‍കിയ മറുപടിയാണിത്. വിദേശത്ത് പങ്കെടുത്ത ഓരോ പരിപാടിയെക്കുറിച്ചും ഇതിലുണ്ട്. പതിനൊന്നില്‍ രണ്ടുതവണ സ്വകാര്യ ആവശ്യത്തിനാണ് പോയതെന്നും അതിന്റെ തുക കൈയില്‍ നിന്ന് ചെലവാക്കിയെന്നുംവരെ കൃത്യമായി വിശദീകരിക്കുന്നു. എന്നാല്‍ പിന്നീട് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനോട് ചോദിക്കുമ്പാഴാണ് ഈ കണക്കിലെങ്ങുമില്ലാത്ത യാത്രകളുടെ വിവരങ്ങള്‍ കാണുന്നത്. അവിടെ നിന്നുള്ള കണക്കുപ്രകാരം സ്പീക്കര്‍ ദുബായില്‍ മാത്രം എത്തിയത് ഇരുപത്തിയൊന്നു തവണ. ഇതില്‍ മൂന്നെണ്ണം മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനിടയില്‍ ഇറങ്ങിയതാണെന്നും വിവരാവകാശ രേഖ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close