KERALANEWSTrending

പി.സി ജോര്‍ജ് യുഡിഎഫിലേക്ക്

കോട്ടയം: പിസി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനത്തില്‍ അഭിപ്രായം പറയേണ്ടത് കെപിസിസി പ്രസിഡണ്ടാണെന്നും താന്‍ ഇപ്പോഴും യുഡിഎഫ് നേതൃനിരയിലുണ്ടന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ താന്‍ യുഡിഎഫിലേക്ക് വരാന്‍ തയ്യാറാണെന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു. ആദ്യഘട്ടചര്‍ച്ചയില്‍ മധ്യതിരുവിതാംകൂറില്‍ മൂന്ന് നിയമസഭാ സീറ്റുകളും. പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളിയും പാലായും പി.സി ജോര്‍ജിന്റെ ജനപക്ഷം ആവശ്യപ്പെട്ടിരുന്നു.മുന്നണി പ്രവേശ ചര്‍ച്ചയില്‍ പി സി ജോര്‍ജ് പാലാ ചോദിച്ചതിന് പിന്നാലെയാണ് പി ജെ ജോസഫ്, മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രസ്താവനയിറക്കിയത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് പി സി ജോര്‍ജുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്തം നല്‍കുന്നത്. കേരള കോണ്‍ഗ്രസില്‍ നിന്നും ജോസ് കെ മാണി വിട്ടുപോയ വിടവ് നികത്താന്‍ മധ്യതിരുവിതാംകൂറില്‍ നിന്ന് പരമാവധി ആളെ കൊണ്ടുവരണമെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ നിലപാട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close