Election 2021KERALANEWSTop News

പി.സി.തോമസിന്റെ കേരള കോണ്‍ഗ്രസില്‍ പി.ജെ.ജോസഫ് വിഭാഗം ലയിച്ചത് ആര്‍എസ്എസ് അജന്‍ഡയുടെ ഭാഗമായി; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പി.സി.തോമസിന്റെ കേരള കോണ്‍ഗ്രസില്‍ പി.ജെ.ജോസഫ് വിഭാഗം ലയിച്ചത് ആര്‍എസ്എസ് അജന്‍ഡയുടെ ഭാഗമായിട്ടാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമാക്കാന്‍ വേണ്ടിയും, കേരളത്തിലെ ക്രൈസ്തവ വോട്ടുകളില്‍ കണ്ണുവെച്ചുമാണ് ഇങ്ങനെയൊരു നീക്കം ആര്‍എസ്എസ് നടത്തുന്നതെന്നും നേരത്തെ ബിജെപി നേതാക്കള്‍ ക്രൈസ്തവ സഭകളുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ ആ നീക്കം പരാജയപ്പെട്ടു. ഇതിന് ശേഷമാണ് ഇവര്‍ കേരള കോണ്‍ഗ്രസ് ലയനത്തിന് വഴിയൊരുക്കിയതെന്നും കോടിയേരി പറഞ്ഞു. ഇഎംഎസിന്റെ 23-ാം ചരമദിനത്തില്‍ തിരുവനന്തപുരത്തെ ഇഎംഎസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുയായിരുന്നു കോടിയേരി.

പി.സി. തോമസിന്റെ പാര്‍ട്ടിയില്‍ പിജെ ജോസഫിന്റെ പാര്‍ട്ടി ലയിച്ചത് പിജെ ജോസഫിനെ ബിജെപിയില്‍ എത്തിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. ഇതെല്ലാം ആസൂത്രിതമായ നീക്കമാണ്. ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാന്‍ ക്രൈസ്തവ സഭകളുമായി കേന്ദ്ര മന്ത്രിമാര്‍ ചര്‍ച്ച നടത്തി നോക്കി. ഈ നീക്കം വിജയിക്കില്ലെന്ന് കണ്ടപ്പോള്‍ ആണ് പി.ജെ.ജോസഫ് വഴി ക്രൈസ്തവ വോട്ടുകള്‍ എന്‍ഡിഎ ക്യാംപിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close