Election 2021KERALANEWSTop News

പി.സി തോമസുമായുള്ള ലയനം ബിജെപിയെ സഹായിക്കാനാണെന്ന കോടിയേരിയുടെ ആരോപണത്തെ തളളി പി.ജെ.ജോസഫ് രംഗത്ത്

കോട്ടയം: പി.സി തോമസുമായുള്ള ലയനം ബിജെപിയെ സഹായിക്കാനാണെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തെ തളളി പി.ജെ.ജോസഫ്. ബിജെപിയുമായുള്ള നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ലയനം കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെല്ലാം ഒരേ ചിഹ്നം ലഭിക്കും. ഏറ്റുമാനൂരില്‍ യുഡിഎഫ് ഒറ്റകെട്ടാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒറ്റ കേരള കോണ്‍ഗ്രസെ കാണൂവെന്നും അഴിമതിക്കെതിരെ നിലകൊള്ളുന്നവരെ കേരള കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുമെന്നും പി.ജെ.ജോസഫ് കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close