INDIANEWSTop News

പുതിയ ചീഫ് ഇലക്ഷൻ കമ്മീഷണറായി സുശീൽ കുമാർ നാളെ ചുമതല ഏറ്റെടുക്കും

ദില്ലി: രാജ്യത്തെ പുതിയ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയി സുശീൽ കുമാർ നാളെ ചുമതല ഏൽക്കും. സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. 2022 മെയ് 14 ന് വിരമിക്കുന്നത് വരെയാണ് ചുമതല.

2019 ലാണ് സുശീൽ കുമാർ ഇലക്ഷൻ കമ്മീഷനിൽ ചുമതയേൽക്കുന്നത്. ഇസി‌ഐയിൽ ചേരുന്നതിന് മുമ്പ് ശ്രീ ചന്ദ്ര സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ്, റവന്യൂ വകുപ്പ്, ധനമന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ് എന്നിവയിൽ ചെയർമാൻ സ്ഥാനം വഹിചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന കാലയളവിൽ ചന്ദ്ര പത്തിലധികം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുകയും നാമനിർദ്ദേശ പ്രക്രിയ മുഴുവൻ ഓൺ‌ലൈനാക്കുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close