NEWSWORLD

പുതിയ ഡിജിറ്റൽ മീഡിയ നിയമങ്ങളിൽ ആശങ്ക അറിയിച്ച് ട്വിറ്റർ; വിമർശനങ്ങൾ സ്വാഗതാർഹമെന്ന് കേന്ദ്രം

ദില്ലി: കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിൽ ആശങ്ക അറിയിച്ച് ട്വിറ്റർ. അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ചട്ടങ്ങളിൽ മാറ്റം വരുത്തണം എന്നാണ് നിലപാടെന്ന് വ്യക്തമാക്കിയ ട്വിറ്റർ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ ട്വിറ്റർ ജീവനക്കാരെക്കുറിച്ചും ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്യത്തിൻമേലുള്ള ഭീഷണിയിലും ആശങ്കയുണ്ടെന്നും അറിയിച്ചു. അതെ സമയം സർക്കാർ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് അഭിപ്രായപെട്ടു.

ഇന്ത്യയിലെ ജനങ്ങളോട് ഞങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ട്, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും കമ്പനികൾക്കും സമൂഹത്തിനും പൊതുജന താൽപര്യം സംരക്ഷിക്കാനുള്ള കൂട്ടുത്തരവാദിത്വം ഉണ്ടെന്നും ട്വിറ്റർ അറിയിച്ചു. ആളുകൾക്ക് അഭിപ്രായപ്രകടനം നടത്താനുള്ള ഒരു തുറന്ന വേദിയായി പ്രവർത്തിക്കുമെന്നും ട്വിറ്റർ അറിയിച്ചു.

മറുപടിയായി സ്വകാര്യത ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടു. . ഉപയോക്താക്കൾ പുതിയ ഐടി നിയമത്തിൽ ആശങ്കപ്പെടേണ്ടെന്നും സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് നിയമമെന്നും നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ചില കുറ്റകൃത്യങ്ങളിലെ അന്വേഷണത്തിന്റെ ഭാഗമായി സന്ദേശം ആര് സൃഷ്ടിച്ചു എന്നത് കണ്ടെത്തുകയാണ് ഉദ്ദേശമെന്നും സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് നിയമമെന്നുമാണ് നിയമമന്ത്രിയുടെ ന്യായീകരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close