Breaking NewsKERALATrending

പുതിയ ന്യൂനമര്‍ദം ; സംസ്ഥാനത്ത് വീണ്ടും മഴ, മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപം കൊള്ളുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്നാകും പുതിയ ന്യൂനമര്‍ദം രൂപപ്പെടുക. ഇത് ശക്തിപ്രാപിച്ച് വടക്ക് -പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കും.ന്യൂനമര്‍ദം ആന്ധ്ര- ഒഡീഷ തീരത്തേക്ക് സഞ്ചരിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീവ്ര ന്യൂനമര്‍ദം ആയേക്കും. ഇത് ചിലപ്പോള്‍ ചുഴലിക്കാറ്റായി മാറാനും സാദ്ധ്യതയുണ്ട്.ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close