INDIANEWS

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഡിസംബര്‍ 10ന്; 2022 ഒക്ടോബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയാണ് ഇക്കാര്യം അറിയിച്ചത്. അന്നു നടക്കുന്ന ഭൂമി പൂജയും പ്രധാനമന്ത്രി നിര്‍വഹിക്കും. 2022 ഒക്ടോബറില്‍ പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം. നേരത്തെ കോവിഡ് പ്രതിസന്ധികാലത്ത് പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കുന്നതില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

പാര്‍ലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാം പ്ലോട്ടിലാണ് 60,000 മീറ്റര്‍ സ്‌ക്വയറിലുളള പുതിയ മന്ദിരം ഉയരുന്നത്. മന്ദിരത്തില്‍ എല്ലാ എംപിമാര്‍ക്കും പ്രത്യേകം ഓഫീസുകളുണ്ടായിരിക്കും. കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലേക്കുളള ആദ്യപടിയായി അത്യാധുനിക ഡിജിറ്റല്‍ ഇന്റര്‍ഫേസുകള്‍ സജ്ജമാക്കും. ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനായി വിശാലമായ ഒരു കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, എംപിമാര്‍ക്കായി ലോഞ്ച്, ലൈബ്രറി, സമ്മേളനമുറികള്‍, ഡൈനിങ് ഏരിയ, വിശാലമായ പാര്‍ക്കിങ് സൗകര്യം എന്നിവയും ഒരുക്കും.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്‌സഭാ ചേംബറില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭ ചേംബറില്‍ 384 അംഗങ്ങള്‍ക്കും ഇരിപ്പിട സൗകര്യമുണ്ടായിരിക്കും. ഭാവിയില്‍ ഇരുസഭകളിലെ അംഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്താണ് ഇരിപ്പിട സൗകര്യം വര്‍ധിപ്പിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close