
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ഈ ഡിസംബറില്‍ ആരംഭിക്കുമെന്നും 2022 ഒക്ടോബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും ലോക്സഭാ സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച അറിയിച്ചു. പുതിയ പാര്‍ലമെന്റില്‍ ഓരോ എം.പിക്കും പ്രത്യേകം ഓഫീസുകള്‍ ഉണ്ടായിരിക്കും. കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന ഓഫീസുകളില്‍ അത്യാധുനിക രീതിയിലുളള ഡിജിറ്റല്‍ ഇന്റര്ഫേസുകള്സജ്ജീകരിക്കും. കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, എം.പി.ലോഞ്ച്, ലൈബ്രറി, കമ്മിറ്റി റൂമുകള്‍, ഡൈനിങ് ഏരിയ തുടങ്ങിയവയെല്ലാം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്ഉണ്ടായിരിക്കും. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഉണ്ടായിരിക്കും. പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ പാര്‍ലമെന്റ് സെഷനുകളും മറ്റുപരിപാടികളും നിലവിലുളള കെട്ടിടത്തില്‍ തടസ്സങ്ങളൊന്നുമില്ലാതെ നടക്കുമെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു. ഇന്ത്യയുടെ ജനാധിപത്യ പൈതൃകം ഉയര്‍ത്തിക്കാണിക്കുന്ന രീതിയിലായിരിക്കും കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാളിന്റെ നിര്‍മാണം. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 888 അംഗങ്ങള്‍ക്ക് ഇരിപ്പട സൗകര്യമുളള ലോക്സഭാ ചേംബറായിരിക്കും ഉണ്ടായിരിക്കുക. അതേസമയം രാജ്യസഭ ചോംബറില്‍384 അംഗങ്ങള്‍ക്കായിരിക്കും ഒരുസമയം ഉപവിഷ്ടരാകാന്‍ സാധിക്കുക. ഇരുസഭകളിലേയും എംപിമാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്താണ് ഇരിപ്പിട സൗകര്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ലോക്സഭയില്‍ 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണ് ഉളളത്. ഡിസംബറില്‍ നടക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുസഭകളിലേയും പ്രിസൈഡിങ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 861.90 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലെ പാര്‍ലമെന്റ് മന്ദിരം ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ്