KERALANEWSTop News

പുതിയ പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ് സി യോഗം ഇന്ന്; കേരളത്തിൽ നിന്ന് മൂന്ന് പേർ പരി​ഗണനയിൽ

തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ് സി യോഗം ഇന്ന് ചേരും. കേരളം സമര്‍പ്പിച്ചിരിക്കുന്നത് 12 പേരുടെ പട്ടികയാണ്. അതില്‍ മൂന്ന് പേരെ യുപിഎസ് സി യോഗത്തില്‍ തെരഞ്ഞെടുക്കും. യുപിഎസ് സി തെരഞ്ഞെടുക്കുന്ന മൂന്ന് പേരില്‍ നിന്നും ഒരാളെ സംസ്ഥാന സര്‍ക്കാരിന് പൊലീസ് മേധാവിയാക്കാം. അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുദേഷ് കുമാര്‍, ബി സന്ധ്യ എന്നിവരുടെ പേരുകളാണ് പ്രഥമ പരിഗണനയിലുളളത്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി ചീഫ് സെക്രട്ടറി, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ ഡല്‍ഹിയിലെ യോഗത്തില്‍ പങ്കെടുക്കും. പട്ടികയിലുള്ള ഓരോ ഉദ്യോഗസ്ഥരുടെയും വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാകും യുപിഎസ് സി യോഗം അന്തിമ തീരുമാനം എടുക്കുക. നിലവില്‍ കേന്ദ്രസര്‍വ്വീസിലുള്ള അരുണ്‍ കുമാര്‍ സിന്‍ഹ കേരളത്തിലേക്ക് മടങ്ങിവരുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം അറിയിച്ചട്ടില്ല. കേരള പൊലീസിലെ 11 എസ്പിമാര്‍ക്ക് ലഭിക്കേണ്ട ഐപിഎസും യോഗത്തില്‍ പരിഗണനയ്ക്ക് വരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close