INDIANEWSTop News

പുതിയ പോർമുഖത്ത് ഹിന്ദിയിലെ അറിവും സംഘാടന മികവും തുണയാകും; രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് സൂചനകൾ; മുൻ പ്രതിപക്ഷ നേതാവിനെ കാത്തിരിക്കുന്നത് എഐസിസി ജനറൽ സെക്രട്ടറി പദമെന്നും റിപ്പോർട്ടുകൾ

ന്യു ഡൽഹി: ഡൽഹിയിൽ വച്ച് രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി പദം ഉറപ്പിച്ച് രമേശ് ചെന്നിത്തല. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയായിരിക്കും ചെന്നിത്തലയ്ക്ക് നല്‍കുക. പഞ്ചാബാണ് കൂടുതൽ സൗകര്യം എന്നറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം ഹൈക്കമാൻഡ് അറിയിച്ചിട്ടില്ല.

ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നത് ഹൈക്കമാൻഡ് ഒഴിവാക്കണമെന്നും പാർട്ടി പുനഃസംഘടനയിൽ ഐ ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. തന്റെ പ്രധാന തട്ടകം കേരളം തന്നെയായിരിക്കണമെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി താൻ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നും രാഹുൽ ഗാന്ധി അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തഴയപ്പെട്ട മറ്റ് പ്രധാന ഗ്രൂപ്പ് നേതാക്കൾക്ക് കുടി പുനഃസംഘടനയിൽ പരിഗണന ലഭിക്കണമെന്നും രാഹുൽ ഗാന്ധിയോട് ചെന്നിത്തല ആവശ്യപെട്ടിട്ടുണ്ടെന്നാണ് സൂചന.

നടന്ന ചർച്ചയിൽ താൻ പൂർണ്ണ തൃപ്തനാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. മറ്റ് വിശദവിവരങ്ങൾ അദ്ദേഹം നൽകിയിട്ടില്ല. എങ്കിലും വൈകിട്ട് ഉമ്മൻചാണ്ടിയുമായി ഫോണിൽ രാഹുൽ ഗാന്ധി സംഭാഷണം നടത്തിയ ശേഷമേ അന്തിമമായ തീരുമാനങ്ങളുണ്ടാകൂ എന്നാണ് അറിയുന്നത്. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും പാർട്ടിക്ക് വേണ്ടി എന്ത് വെല്ലുവിളിയും നേരിടാൻ തയാറുമാണെന്നറിയിച്ച ചെന്നിത്തല ഒരു പദവിയുമില്ലെങ്കിലും താൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും എന്നും പ്രസ്താവിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close