KERALANEWS

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. കേരള കര്‍ഷക വ്യാപാരി പാര്‍ട്ടി എന്ന പേരിലായിരിക്കും പാര്‍ട്ടി. കര്‍ഷക സംഘടനകളെ ചേര്‍ത്താണ് പാര്‍ട്ടിയുടെ രൂപീകരണം. ഒരുലക്ഷം പേരെ അണിനിരത്തി ഈ മാസം പാര്‍ട്ടി പ്രഖ്യാപിക്കാനാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ധാരണയായിട്ടുണ്ട്. പത്തരലക്ഷം അംഗങ്ങളുള്ള ഏകോപന സമിതിക്ക് പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായി വളരാനാവുമെന്നാണ് കണക്കുകൂട്ടല്‍. പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി കര്‍ഷക സംഘടനകളുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്.കൃഷിക്കാരും ചെറുകിട കച്ചവടക്കാരുമാണ് രാജ്യത്തെ മുഴുവന്‍ നയിക്കുന്ന സാമ്പത്തികശേഷിയെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു. അവന്റെ കൈ അവന്റെ തലയ്ക്കുവെച്ച് ഉറങ്ങണം അതിനാണ് പാര്‍ട്ടി ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുന്നണികളോട് നിലവില്‍ സമദൂര നയമാണ്. ചര്‍ച്ചകള്‍ക്കായുള്ള വാതില്‍ അടയ്‌ക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close