INDIA

പുതിയ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എം രാജേശ്വര റാവു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി എം രാജേശ്വര റാവുവിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ റിസര്‍വ് ബേങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആണ് രാജേശ്വര റാവു.ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്ന എന്‍ എസ് വിശ്വനാഥന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് നിയമനം. 197780 കാലയളവില്‍ എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥി ആയിരുന്ന രാജേശ്വര റാവു കൊച്ചി സര്‍വകലാശാലയില്‍ നിന്നാണ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയത്.എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ രാജേശ്വര്‍ റാവുവിന്റെ ഇപ്പോഴത്തെ ഉത്തരവാദിത്തങ്ങളില്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇന്റര്‍നാഷനല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്റേണല്‍ ഡെറ്റ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയും ഉള്‍പ്പെടുന്നു. 1984 ലാണ് റാവു റിസര്‍വ് ബാങ്കില്‍ ചേര്‍ന്നത്. റാവു റിസ്‌ക് മോണിറ്ററിങ് വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു. ബാങ്കിങ് ഓംബുഡ്‌സ്മാന്‍, ന്യൂഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ ആര്‍ബിഐ പ്രാദേശിക ഓഫിസുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close