പുതിയ വിദ്യാഭ്യാസ നയം കേരളത്തിന് തുറന്നു തരുന്നത് വന്‍ അവസരങ്ങള്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന വിദ്യാഭ്യാസ നയം കേരളത്തിന് ഏറെ ഗുണകരമെന്ന് മുരളി തുമ്മാരകുടി. കേരളത്തിന് ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ നയം. ഇത് നടപ്പാക്കുക വഴി വന്‍ അവസരമാകും സംസ്ഥാനത്തിന് കൈവരുക. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് അദ്ദേഹം രംഗത്ത് എത്തിയത്.
ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പുതിയ വിദ്യാഭ്യാസ നയം: സ്കൂള്‍ വിദ്യാഭ്യാസത്തിലെ മാറ്റങ്ങളും കേരളത്തിന്റെ അവസരങ്ങളും.
അറുപത് പേജുള്ള പുതിയ വിദ്യാഭ്യാസനയത്തില്‍ ഇരുപത്തിയഞ്ച് പേജും സ്കൂള്‍ വിദ്യാഭ്യാസത്തെ പറ്റിയാണ്. നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസത്തെ അടിമുടി പൊളിച്ചെഴുതാന്‍ കഴിവുള്ള പല നിര്‍ദ്ദേശങ്ങളും ഇതിലുണ്ട്. എത്ര ചുരുക്കിയാലും നിര്‍ദ്ദേശങ്ങള്‍ തന്നെ പത്തു പേജില്‍ കൂടുതലുള്ളതുകൊണ്ട് ചുരുക്കിയെഴുതാന്‍ ഉദ്ദേശിക്കുന്നില്ല. താല്പര്യമുളളവര് മുഴുവന്‍ പോളിസി വായിക്കുമല്ലോ. ഏതൊക്കെ നയങ്ങളാണ് കേരളത്തിന് ഏറ്റവും പ്രയോജനപ്രദമായിട്ടുള്ളത് എന്നും ഏതൊക്കെ അവസരങ്ങളാണ് നമുക്ക് തുറന്നു തരുന്നത് എന്നും പറയാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.