പുതിയ വിദ്യാഭ്യാസ നയം രാജ്യത്ത് നടപ്പാക്കാന്‍ പത്ത് വര്‍ഷമെടുക്കും: ഡോ.കെ കസ്തൂരിരംഗന്‍

ഡല്‍ഹി: പുതിയ വിദ്യാഭ്യാസ നയം രാജ്യത്ത് നടപ്പാക്കാന്‍ പത്ത് വര്‍ഷമെങ്കിലുമെടുക്കുമെന്ന്
കമ്മറ്റി അധ്യക്ഷനായ കസ്ൂരിരംഗന് പറഞ്ഞു. വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയ കസ്തൂരിരംഗന്‍ പ്രൈമറി ക്ളാസുകളില്‍ മാതൃഭാഷയില്‍ പഠനം എന്നത് പൊതുനയമാണെങ്കിലും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുമെന്നും കസ്തൂരിരംഗന്‍ വ്യക്തമാക്കി.വിദ്യാഭ്യാസ നയം പത്ത് വര്‍ഷം കൊണ്ട് പതുക്കെ നടപ്പാക്കാനാണ് ലക്ഷ്യംമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അത് എങ്ങനെ വേണം എന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രൈമറി ക്ളാസുകളില്‍ മാതൃഭാഷ നിര്‍ബന്ധം എന്ന വിദ്യാഭ്യാസ നയത്തിലെ നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ല. ലോകത്താകെ 17 ശതമാനം പേര് മാത്രമാണ് ഇംഗ്ളീഷ് സംസാരിക്കുന്നത്. സയന്‍സ് പോലുള്ള വിഷയങ്ങള്‍ മാതൃഭാഷയില്‍തന്നെ മനസിലാക്കുന്നതാണ് നല്ലത്. എന്നാല്‍ ഇംഗ്ളീഷ് തന്നെ പഠിക്കണം എന്ന് പറഞ്ഞാല്‍ നയം അതിനെ തടയില്ല. അക്കാര്യംതീരുമാനിക്കാന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാകും.