KERALANEWSTop News

പുതിയ സംസ്ഥാന പോലീസ് മേധാവി ആര്? ഉത്തരം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍; സാധ്യത കൂടുതല്‍ അനില്‍കാന്തിന്

തിരുവനന്തപുരം: പുതിയ സംസ്ഥാന പോലീസ് മേധാവി ആരെന്നതിന് ഇന്ന് അവസാനം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ആരാണ് പുതിയ പോലീസ് മേധാവി എന്ന് തീരുമാനിക്കും. സ്ഥാനമൊഴിയുന്ന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് രാവിലെ എട്ടിന് സേനാ അംഗങ്ങള്‍ യാത്രയയ്പ്പ് നല്‍കും. വൈകീട്ടാണ് പുതിയ പോലീസ് മേധാവി ചുമതലയേല്‍ക്കുകയുമാണ് ചെയ്യുന്നത്. യുപിഎസ്.സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത് സുധേഷ് കുമാര്‍, ബി.സന്ധ്യ, അനില്‍കാന്ത് എന്നീ പേരുകളാണ്.

ഇതില്‍ റോഡ് സേഫ്റ്റി കമ്മീഷണറായ അനില്‍കാന്തിനാണ് സാധ്യത കൂടുതല്‍. മൂന്നംഗ പട്ടികയില്‍ സീനിയര്‍ സുധേഷ്‌കുമാറാണെങ്കിലും ദാസ്യപ്പണി വിവാദമാണ് തിരിച്ചടിയാകുന്നത്. പോലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കണമെന്നാണ് സുപ്രീം കോടതി വിധി. മൂന്നുപേരില്‍ സന്ധ്യക്ക് മാത്രമാണ് രണ്ടു വര്‍ഷം കാലാവധിയുള്ളത്. അനില്‍കാന്തിന് അടുത്ത ജനുവരിമാത്രമാണ് കലാവധിയുള്ളത്. പക്ഷെ നിയമനം ലഭിച്ചാല്‍ രണ്ട് വര്‍ഷം തുടരാം.

അതിനിടെ സംസ്ഥാന പോലീസ് മേധാവിയുടെ കാലയളവ് സംബന്ധിച്ച് പൊതുഭരണവകുപ്പ് നിയമ സെക്രട്ടറിയോട് നിയമോപദേശം തേടി. കാലയളവ് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് ബാധകമാക്കി ഉത്തരവിറക്കണമെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ നിലപാട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close