NEWSTop NewsWORLD

‘പുതിയ സര്‍ക്കാരിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു; ഡോണള്‍ഡ് ട്രംപ്

വാഷിഗ്ഡണ്‍: വിടവാങ്ങല്‍ പ്രസംഗത്തില്‍ പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ്. ഡോണാണ്‍ഡ് ട്രംപ്. പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ പേര് പരാമര്‍ശിക്കാതെയാണ് ട്രംപ് ആശംസ നേര്‍ന്നത്. പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ അഭിമാനമെന്നും സ്ഥാനമൊഴിഞ്ഞത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടെയുമാണന്ന് ട്രംപ് പറഞ്ഞു.അമേരിക്കയുടെ നാല്‍പത്തിയാറാമത്തെ പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ത്യന്‍ വംശജര്‍ക്ക് അഭിമാനമായി കമല ഹാരിസ് രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞ ചെയ്യും. കോവിഡിന്റയും കാപിറ്റോള്‍ ആക്രമണത്തിന്റയും പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്ഞ. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close