KERALANEWSTop News

പുതിയ സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയാകും പ്രവര്‍ത്തിക്കുക; ആരോഗ്യ-വിദ്യാഭ്യാസ-പാർപ്പിട മേഖല കൂടുതൽ ശക്തിപ്പെടുത്തും: തുടർ ഭരണം സമുജ്വലമായ പുതിയ തുടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: തുടർ ഭരണം സമുജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സര്‍ക്കാര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയാകും പ്രവര്‍ത്തിക്കുക. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് ദാരിദ്രം ഇല്ലാതാക്കും. മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പ്രതിസന്ധികളെ കേരളം തരണം ചെയ്യ്തത് ജനപങ്കാളിത്തത്തോടെയാണ്. മത നിരപേക്ഷത ഇല്ലാതാക്കും. കെ ഫേണ്‍പോലുള്ള ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ജനജീവിതം മെച്ചപ്പെടുത്തി വികസന രാജ്യങ്ങള്‍ക്കു സമമാക്കും

ജനത്തിന് താൽപ്പര്യം അർത്ഥ ശൂന്യമായ വിവാദത്തിൽ അല്ല പകരം വികസനത്തിലാണെന്നും ജന പങ്കാളിത്തത്തോടെ ആണ് സർക്കാർ പ്രതിസന്ധികളെ അതിജീവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്ടിയുള്ള ഇടപെടലാണ് എല്ലാ പ്രതിസന്ധിയെയും നേരിട്ട് കഴിഞ്ഞ അഞ്ച് വർഷം നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാവുന്നത്. കേരള വികസനത്തിന്റെ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പഴയ നേട്ടങ്ങളെ ഉറപ്പിച്ച് നിർത്താനുമാണ് കഴിഞ്ഞ അഞ്ച് വർഷം പരിശ്രമിച്ചത്.

കാർഷിക-വ്യവസായ മേഖലകളുടെ ഉന്നമനം, പരമ്പരാഗത മേഖലയുടെ സംരക്ഷണം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്നിവയെല്ലാം പ്രധാന ലക്ഷ്യമായിരുന്നു. സമ്പദ് ഘടനയിലെ പരിമിത വിഭവങ്ങളെ ഉൽപ്പാദന ക്ഷമവും സാമൂഹിക പ്രാധാന്യമുള്ള പദ്ധതികൾക്കായി വിനിയോഗിക്കാനുള്ള ആസൂത്രണമാണ് സർക്കാർ നടപ്പാക്കിയത്. കിഫ്ബി രൂപീകരണം, ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവ എടുത്തുപറയണം. ഇത് കേരളത്തിന്റെ വികസനത്തിന് വലിയ കുതിപ്പായി.

ജനങ്ങള്‍ക്കൊപ്പമാണ്, ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. ഒരുപാട് മുന്നോട്ടുപോകാനുണ്ട്. അമ്പതിന പ്രധാന പരിപാടിയും അനുബന്ധ 900 വാഗ്ദാനങ്ങളുമാണ് പ്രകടന മുന്നോട്ടുവച്ചിട്ടുള്ളത്. അവ പൂര്‍ണമായും നടപ്പിലാക്കി മുന്നോട്ടുപോകും. ദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ വ്യക്തിയേയും ഓരോ കുടുംബത്തെയും കണ്ടെത്തി പദ്ധതികളിലൂടെ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ കൊണ്ടുവരും.സാമൂഹ്യ സുരക്ഷ, സാമൂഹ്യ നീതി, ലിംഗ നീതി, സ്ത്രീ സുരക്ഷ എന്നിവ കൂടുതല്‍ ശാക്തീകരിക്കും. സമ്പദ്ഘടനയുടെ ശേഷി വര്‍ധിപ്പിക്കാന്‍ ഈ ശാക്തീകരണം ഉപയോഗിക്കും.

ശാസ്ത്രമേഖലയുടെ സഹായത്തോടെ കൃഷി അനുബന്ധ മേഖലകള്‍, ന്യൂതന വ്യവസായം, വരുമാനോത്പാദന സേവനങ്ങള്‍ എന്നിവയെ മെച്ചപ്പെടുത്തും.പൊതുമേഖല സ്ഥാപനങ്ങളെ നവീകരിക്കും. ഉന്നത വിദ്യാഭ്യാസമേഖല വളര്‍ത്താന്‍ പ്രത്യേക നയം രൂപപ്പെടുത്തും. വിദഗ്ധ തൊഴിലുകള്‍ സൃഷ്ടിക്കും. ആധുനികവും ഉയര്‍ന്ന തൊഴില്‍ ശേഷിയുമുള്ള സമ്പദ്ഘടന സൃഷ്ടിക്കും. 25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കാനാണ് ലക്ഷ്യം. ഒരാളെയും ഒഴിച്ച് നിര്‍ത്താത്ത വികസന കാഴ്ചപ്പാടാണ് ഉയര്‍ത്തുകയെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close