Election 2021KERALANEWS

പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ 20ന്; മന്ത്രിസഭാ ചർച്ചകൾക്കായി 17ന് യോഗം ചേരും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന് നടത്താൻ ഉഭയകക്ഷി യോഗം തീരുമാനിച്ചു. ഇന്ന് എകെജി സെന്ററിൽ ചേർന്ന സിപിഎം-സിപിഐ ചർച്ചയിൽ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ പ്രമുഖർ ഉൾപ്പടെ പങ്കെടുത്തു.

സത്യപ്രതിജ്ഞ മെയ് 20നു നടത്തണം എന്ന് തീരുമാനമായി. 17 ന് എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരുടെ കാര്യത്തില്‍ ആ യോഗത്തിലാവും തീരുമാനം ഉണ്ടാവുക. ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലും ഇന്ന് ചര്‍ച്ച നടന്നു. ഇക്കാര്യത്തില്‍ സിപിഐ നിലപാട് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്തിമ തീരുമാനം ആയില്ല. ഒരു എംഎല്‍എ മാത്രമുള്ള ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലാണ് ഇനി തീരുമാനം എടുക്കാനുള്ളത്. അതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. സിപിഎമ്മും സിപിഐയും ഇനി ഒരുവട്ടംകൂടി ചര്‍ച്ച നടത്തും. അതിനുശേഷം കേരള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി തീരുമാനത്തിലേക്ക് എത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close