Breaking NewsKERALANEWSTop News

പുതുചരിത്രം പിറന്നു; മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും സത്യ പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി

പുതുചരിത്രം പിറന്നു. മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും സത്യ പ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.

രണ്ടാം പിണറായി സര്‍ക്കാരിലെ മുഖ്യമന്തി പിണറായി വിജയനും റവന്യു വകുപ്പ് മന്ത്രി കെ. രാജനും സഗൗരവും സത്യപ്രതിജ്ഞ ചെല്ലി അധികാരമേറ്റു.

കേരളാ കോണ്‍ഗ്രസില്‍ നിന്ന് ഇടതു സര്‍ക്കാരിലേക്കെത്തിയ ആദ്യ മന്ത്രി റോഷി അഗ്റ്റിന്‍ ദൈവ നാമത്തില്‍ സത്യ പ്രതിജഞ ചെയ്തു.രണ്ടാം പിണറായി സര്‍ക്കാരില്‍ മൂന്നാമതാണ് റോഷി അഗസ്റ്റിന്‍ സത്യപ്രതിജ്ഞ ചെയ്തത്.

സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് പിണറായി വിജയനും നിയുക്തമന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്.മുന്‍ഗണനാക്രമത്തില്‍ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദുറഹിമാന്‍, ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി. ഗോവിന്ദന്‍, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍, വീണാ ജോര്‍ജ് എന്നീ ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നു കൊണ്ടിരിക്കുന്നത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്ഭവനിലെ ചായസൽക്കാരം കഴിഞ്ഞാകും സെക്രട്ടേറിയറ്റിൽ മന്ത്രിസഭാ യോഗം. പിന്നാലെ ചേരുന്ന ആദ്യ മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങളും പ്രതീക്ഷിക്കുന്നു. വേദിയിൽ 140 അടി നീളത്തിൽ സ്ഥാപിച്ച എൽഇഡി സ്ക്രീനിൽ ചടങ്ങിനു മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്കാരം പ്രദർശിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു ചടങ്ങിലേക്കു പ്രവേശനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close