INDIANEWSTrending

പുതുച്ചേരിയില്‍ കര തൊട്ട്‌ നിവാര്‍ ചുഴലിക്കാറ്റ്

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് നാശം വിതച്ച് പുതുച്ചേരിയില്‍ കര തൊട്ടു. 135 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ഇതിന്റെ പ്രതിഫലനമായി വടക്കന്‍ തമിഴ്‌നാട്ടില്‍ പേമാരിയാണ്.അതിതീവ്രചുഴലിക്കാറ്റായി തീരംതൊട്ട നിവാര്‍ ഇപ്പോള്‍ ശക്തി കുറഞ്ഞ് തീവ്രചുഴലിക്കാറ്റ് എന്ന ഗണത്തിലേക്ക് മാറിയിട്ടുണ്ട്.

കാറ്റിന്റെ വേഗം അടുത്ത മണിക്കൂറുകളില്‍ 65-75 കലോമീറ്ററായി കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. എന്നാല്‍, ഇതിന് ആറ് മണിക്കൂര്‍ വരെ സമയമെടുത്തേക്കാം.തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. ചെന്നൈയില്‍നിന്നുള്ള 27 ട്രെയിനുകളും റദ്ദാക്കി. എറണാകുളം – കാരയ്ക്കല്‍ ട്രെയിന്‍ തിരുച്ചിറപ്പള്ളിവരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക.

ഇന്നലത്തെ കണ്ണൂർ- ചെന്നൈ, ചെന്നൈ-കോഴിക്കോട്, ചെന്നൈ- കണ്ണൂർ വിമാനങ്ങൾ റദ്ദാക്കി.ഇന്നത്തെ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം എക്സ്പ്രസ് സർവീസ് കോയമ്പത്തൂർ– തിരുവനന്തപുരം മാത്രംചെന്നൈ സെൻട്രൽ -മംഗളൂരു സ്പെഷൽ സർവീസ് സേലം – മംഗളൂരു മാത്രംചെന്നൈ സെൻട്രൽ – ആലപ്പി എക്സ്പ്രസ് ഓടുക ഈറോഡ് – ആലപ്പുഴ വരെ മാത്രം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close