Breaking NewsINDIANEWSTop News

പുതുച്ചേരിയിൽ ഇക്കുറി ബിജെപി ഭരണം പിടിക്കുമെന്ന് അഭിപ്രായ സർവെ; ദക്ഷിണേന്ത്യയിലും പാർട്ടിയുടെ ശക്തി വർധിക്കുന്നു

ചെന്നൈ: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഇക്കുറി ബിജെപി അധികാരം പിടിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ട എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപി സഖ്യത്തിനാണ് മുൻതൂക്കം. റിപ്പബ്ലിക് സി എൻ എക്സ് സർവെ റിപ്പോർട്ട് അനുസരിച്ച് പുതുച്ചേരിയിൽ ബിജെപി സഖ്യം 16 മുതൽ 20 സീറ്റുകൾ വരെ നേടി അധികാരത്തിലെത്തും. കോൺഗ്രസ് സഖ്യം 11 മുതൽ 13 വരെ സീറ്റുകൾ നേടുമെന്നും സർവെ പ്രവചിക്കുന്നു.

എബിപി സിവോട്ടർ സർവെ ബിജെപി സഖ്യത്തിന് 19 മുതൽ 23 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. യുപിഎ സഖ്യം 6 മുതൽ 10 വരെ സീറ്റുകൾ നേ‌ടും. മറ്റുള്ളവർ പരമാവധി രണ്ട് സീറ്റുകളിൽ വിജയിക്കുമെന്നും സർവെ പ്രവചിക്കുന്നു.

തമിഴ്നാട്, കേരളം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളോട് ചേര്‍ന്ന് കിടക്കുന്ന നാല് മേഖലകള്‍ ഉള്‍പ്പെടുന്ന കേന്ദ്രഭരണ പ്രദേശമാണ് പുതുച്ചേരി. ഇംഗ്ലീഷും ഫ്രഞ്ചും അടക്കം അഞ്ച് ഔദ്യോഗിക ഭാഷകളുള്ള ഇവിടുത്തെ 30 സീറ്റുകളില്‍ 23 സീറ്റുകള്‍ പുതുച്ചേരി മേഖലയിലാണ്. കാരയ്ക്കലില്‍ അഞ്ച് സീറ്റുകളും മാഹി, ആന്ധ്രയോട് ചേര്‍ന്നുള്ള യാനം എന്നിവിടങ്ങളില്‍ ഒരോ സീറ്റുകളുമാണുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close