BIZ

പുതുതായി നിരത്തിലിറക്കുന്ന ബൈക്കുകളുടെ കൂട്ടത്തില്‍ റോയലിന്റെ മെറ്റിയോറും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതുതായി നിരത്തിലിറക്കുന്ന ബൈക്കുകളുടെ കൂട്ടത്തില്‍ റോയലിന്റെ മെറ്റിയോര്‍ ഇതിനകംതന്നെ ഇടംപിടിച്ചിട്ടുണ്ട്. എന്ന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായാണ് വിവരം.തണ്ടര്‍ബേര്‍ഡിന് പകരക്കാരനായാണ് മെറ്റിയോര്‍ 350 വരുന്നത്. പക്ഷെ റോയല്‍ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു ബൈക്ക് ഹണ്ടര്‍ 250 ആണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യത്തെ 250 സി.സി ബൈക്കാണ് ഹണ്ടര്‍. തല്‍ക്കാലം ഇത്തരമൊരു ബൈക്കിനെപറ്റി ഊഹാപോഹങ്ങള്‍ മാത്രമാണ് വിപണിയില്‍ കിടന്ന് കറങ്ങുന്നത്.ഹണ്ടര്‍ എന്ന പേരുപോലും അത്ര വിശ്വസനീയമല്ല. ചെന്നയിലും പരിസരത്തുംവച്ച് കണ്ട ഒരു എന്‍ഫീല്‍ഡ് ബൈക്കിനെ ചുറ്റിപറ്റിയാണിപ്പോള്‍ ആളുകള്‍ക്കിടയില്‍ സംസാരം നടക്കുന്നത്. തണ്ടര്‍ബേര്‍ഡിനേക്കാള്‍ ചെറുതും ഉയരം കുറഞ്ഞതുമായ ഈ ബൈക്ക് വരാന്‍ പോകുന്ന ഹണ്ടര്‍ ആണെന്നാണ് സംസാരം. ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ പോകുന്ന ബൈക്കുകളുടെ കൂട്ടത്തില്‍ ഹണ്ടര്‍ 250യെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close