Breaking NewsKERALANEWSTop News

പുതുതായി മൂന്നു ജോഡി ഇരട്ടകൾ കൂടി വന്നു; പെണ്ണുക്കര സ്കൂളിൽ ആറു ജോഡി ഇരട്ടകളായി

ചെങ്ങന്നൂർ: പെണ്ണുക്കര ഗവ. യു.പി.എസിൽ ഇക്കുറി പുതിയ മൂന്നുജോഡി ഇരട്ടകൾ കൂടി ചേർന്നു. ഇതോടെ ആകെ ഇര ട്ടകൾ ആറുജോഡിയായി. 2014 ൽ പൂട്ടലിന്റെ വക്കിലായ സ്കൂ ളിൽനിന്ന് ഇന്ന് ചേരാൻ ധാരാളം കുട്ടികൾ എത്തുന്നു. ചെങ്ങ ന്നൂർ വിദ്യാഭ്യാസ ഉപജില്ലയിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയത് പെണ്ണുക്കര ഗവ. യു.പി. സ്കൂളിൽ ആണ്.ഈ വർഷം 58 കുട്ടികളാണ് നവാഗതരായി ചേർന്നത്. ഇതിനിടയിൽ എത്തിയ ‘ഡബിൾസ് ‘ സന്തോഷം ഇരട്ടിയാക്കി.

ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചാ യത്ത് അംഗം അലീന വേണു വിന്റെയും സുധീഷ് കുമാറി ൻറയും മക്കളായ ഒന്നാം ക്ലാ സിലെ ദേവ്, ദിയ, ഡോക്ടർ ദമ്പതിമാരായ ജോണിക്കുട്ടി വർഗീസിന്റെയും ജീവിന്റെയും മക്കളായ മൂന്നാം ക്ലാസിലെ ജക്സ്റ്റ ജോആൻ ജോണി, ജോൻറി വർഗീസ് ജോണി, മനോജ് കുമാറിൻ്റെയും കവിതയുടെയും മക്കളായ ആറാം ക്ലാസിലെ അനന്യ, ആശംസ എന്നിവരാണ് സ്കൂളിലെ പുതുമുഖ ഇരട്ടകൾ.

സനിൽകുമാറിന്റെയും ബി ന്ദുവിന്റെയും മക്കളായ മൂന്നാം ക്ലാസിലെ ദേവാനന്ദ്, ദേവാനന്ദ, അനീഷിന്റെയും മഞ്ജുവിൻ്റെയും മക്കളായ നാലാം ക്ലാസിലെ നയന, നന്ദന, അനിൽകുമാർ സുനിത ദമ്പതിമാരുടെ മക്കളായ മൂന്നാം ക്ലാസിലെ ആദർശ്, ആദിത്യൻ എന്നീ മൂന്നുജോഡി ഇരട്ടകൾ നേരത്തെ തന്നെ സ്കൂളിലുണ്ടായിരുന്നു. മൂന്നാം ക്ലാസിൽ മാത്രം മൂന്നുജോഡി ഇരട്ടകളാണ് ഇവിടെയുള്ളത്.ഡിജിറ്റൽ പ്രവേശനോത്സവം പുത്തൻ അനുഭവം പങ്കുവച്ച ഈ സ്കൂളിന് ഇതുമൊരു കൗതുകമായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close