KERALANEWSTrending

പുതുപ്പള്ളി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി പ്രതിനീധികരിക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. കുടുംബ സംഗമങ്ങള്‍ വിളിച്ചു ചേര്‍ത്താണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നിയമസഭ തെരഞ്ഞെടുപ്പിന്റെ സന്ദേശം താഴെത്തട്ടിലെത്തിക്കാനും ലക്ഷ്യമിട്ടാണ് കുടുംബസംഗമങ്ങള്‍ വിളിച്ചു ചേര്‍ത്തത്.

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്റെ 50ാം വാര്‍ഷികം ‘സുകൃതം സുവര്‍ണം’ ആഘോഷത്തിന്റെ തുടര്‍ച്ചയെന്ന നിലയാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതെങ്കിലും ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പ് തന്നെയാണ്.പുതുപ്പള്ളി നിയോജക മണ്ഡലത്തിലുള്‍പ്പെട്ട വാകത്താനത്തെ കുടുംബസംഗമങ്ങള്‍ ഞായറാഴ്ച പൂര്‍ത്തിയായി. മൂന്ന് മേഖലയായി തിരിച്ച് ഇരവുചിറ, ഉദിക്കല്‍, പുത്തന്‍ചന്ത എന്നിവിടങ്ങളില്‍ വിപുലമായ പരിപാടികളാണ് നടന്നത്.മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിക്കല്‍, കലാപരിപാടികള്‍, വാദ്യമേളങ്ങള്‍ തുടങ്ങിയവയോടൊപ്പമാണ് പരിപാടി നടന്നത്. പുതുപ്പള്ളി മണ്ഡലത്തിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെ പ്രചരണത്തില് സജീവമാവാനാണ് ഉമ്മന്‍ ചാണ്ടി ആലോചിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close