KERALANEWSTop News

പുതുവര്‍ഷത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുടങ്ങാന്‍ വിദ്യാഭ്യാസവകുപ്പ്,അന്തിമ തീരുമാനം വ്യാഴാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളുമായി പുതുവര്‍ഷത്തില്‍ ക്ലാസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം.ഇത്തരത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ആണ് തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പിന്റെആലോചന.ഇതുമായി ബന്ധപ്പെട്ട അന്തിമതീരുമാനം 17ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലെടുക്കും.ഓരോ ദിവസവും എത്തേണ്ട കുട്ടികളുടെ എണ്ണത്തിലെ തീരുമാനം അതാത് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം കൂടി പരിഗണിച്ചാകും കണക്കാക്കുക.പരീക്ഷ, റിവിഷന്‍, സിലബസ്സ് കുറക്കല്‍ എന്നീ കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടതുണ്ട്. കൂടാതെ, പത്ത്, പന്ത്രണ്ട് ഒഴികെയുള്ള ക്ലാസുകളില്‍ എല്ലാവരെയും ജയിപ്പിക്കുകയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി തന്നെ ഏതെങ്കിലും തരത്തില്‍ പരീക്ഷ നടത്തുകയോ പരിഗണിക്കുന്നുണ്ട്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ കേരളത്തിലെ സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. പൊതുപരീക്ഷയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പിനറെ ശ്രമം. അതിന് മുന്നോടിയായാണ് അന്‍പത് ശതമാനം അധ്യാപകര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ 17 മുതല്‍ സ്‌കൂളിലെത്താനുള്ള നിര്‍ദ്ദേശം. അധ്യാപകരെത്തും പോലെ അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളും വന്ന് ക്ലാസ് തുടങ്ങാമെന്ന നിര്‍ദ്ദേശമാണ് സജീവമായി പരിഗണിക്കുന്നത്. ഓരോ ദിവസവും എത്തേണ്ട കുട്ടികളുടെ എണ്ണത്തിലെ തീരുമാനം അതാത് സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം കൂടി പരിഗണിച്ചാകും. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമുള്ള കൊവിഡ് സ്ഥിതിയും നോക്കും.പരീക്ഷാ നടത്തിപ്പില്‍ ഇനിയും കൂടുതല്‍ വ്യക്തത വരാനുണ്ട്. മാര്‍ച്ചില്‍ പരീക്ഷ നടത്തണമെങ്കില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇതുവരെ എടുത്ത ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷന്‍ തീര്‍ക്കണം. അതിന് ഇത്രയും കുറച്ച് സമയം മതിയോ എന്നത് പ്രശ്‌നമാണ്. സിലബസ്സ് കുറക്കണോ വേണ്ടയോ എന്നതിലും തീരുമാനമെടുക്കണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close