പുതുവർഷത്തിൽ ഈ ഫോണുകളിൽ വാട് സാപ്പ് കിട്ടില്ല

ഡിസംബര്‍ അവസാനിക്കുന്നതോടെ ചില സ്മാര്‍ട്ഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. 2020 മുതല്‍ ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ് ഓഎസുകളുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. 2019 അവസാനിക്കുന്നതോടെ എല്ലാ വിന്‍ഡോസ് ഫോണുകളില്‍ നിന്നും വാട്സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. കൂടാതെ ചില ഐഫോണുകളില്‍ നിന്നും ആന്‍ഡ്രോയിഡ് ഫോണുകളിലും വാട്സാപ്പ് ലഭ്യമാവില്ല. ഒരു ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലാണ് വാട്സാപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഡിസംബര്‍ 31 ന് ശേഷം നോക്കിയ ലൂമിയ ഫോണ്‍ ഉള്‍പ്പടെയുള്ള വിന്‍ഡോസ് ഫോണുകളിലാണ് വാട്സാപ്പ് സേവനം അവസാനിപ്പിക്കുക. 2020 ഫെബ്രുവരി ഒന്ന് മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിന് മുമ്പുള്ള പതിപ്പുകളിലും ഐഓഎസ് 7 നിലും അതിന് മുമ്പുമുള്ള പഴയ പതിപ്പുകളിലും വാട്സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും.
വാട്സാപ്പ് ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകള്‍ പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ച് നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്. പുതിയ വാട്സാപ്പ് ആപ്പുകള്‍ക്ക് ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ലഭ്യമല്ലാത്തതാണ് ആ ഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണം.
എന്നാല്‍ ഈ ഫോണുകള്‍ പെട്ടെന്ന് സേവനം അവസാനിപ്പിക്കുകയല്ല ചെയ്യുക. ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പുകളില്‍ പുതിയ അപ്ഡേറ്റുകളൊന്നും ലഭിക്കില്ല. അപ്ഡേറ്റുകളൊരുക്കുന്ന പ്രവര്‍ത്തനം അവസാനിപ്പിക്കും. ഒരിക്കല്‍ അണ് ഇന്‍സ്റ്റാള്‍ ചെയ്ത് പിന്നീട് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അതിന് സാധിച്ചെന്ന് വരില്ല. 2009 ലാണ് വാട്സാപ്പ് തുടക്കമിട്ടത്. അന്നത്തെ ഫോണ്‍ ഉപയോഗവും ഇന്നത്തെ ഫോണ്‍ ഉപയോഗവും തമ്മില്‍ വലിയ മാറ്റമുണ്ട്. ആപ്പിള്‍ ആപ്പ് സ്റ്റോര്‍ നിലവില്‍ വന്നിട്ട് അധിക നാളുകളായിട്ടില്ല അന്ന്. ഭൂരിഭാഗം മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റവും ബ്ലാക്ക്ബെറിയുടേയും, നോക്കിയയുടേയുമായിരുന്നു.
ഇന്ന് 99.5 ശതമാനം മൊബൈല്‍ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നിവയില്‍ നിന്നുള്ള ഫോണുകള്‍ അന്ന് 25 ശതമാനത്തില്‍ താഴെയായിരുന്നു. ഇന്ന് ഈ സ്ഥിതിയില്‍ മാറ്റം വന്നു. ആന്‍ഡ്രോയിഡും ഐഫോണുകളുമാണ് ഇന്ന് വിപണിയിലേറെയും. ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന മൊബൈല്‍ പ്ലാറ്റ്ഫോമുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് വാട്സാപ്പ് ലക്ഷ്യമിടുന്നത്.