Uncategorized

പുനലൂർ പാസ്സഞ്ചറിൽ യുവതിയെ ആക്രമിച്ച കേസിൽ രണ്ട് കൂട്ടുപ്രതികൾ കൂടി പിടിയിൽ

ട്രെയിനിൽ പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. വർക്കല ആയിരൂർ സ്വദേശികളായ സുരേഷ്, അച്ചു എന്നിവരാണ് റെയിൽവേ പോലീസിൻറെ പിടിയിലായത്. കേസിൽ ആകെ അഞ്ചു പേർ അറസ്റിലായിട്ടുണ്ട്.

മുഖ്യപ്രതി നൂറനാട് ഉളവക്കാട് സ്വദേശി ബാബുക്കുട്ടനെ മോഷണമുതൽ വിൽക്കാനും ഒളിവിൽ കഴിയാനും സഹായിച്ചവരാണ് അറസ്റ്റിലായവർ. യുവതിയുടെ മോഷ്ടിക്കപ്പെട്ട ബാഗ് സുരേഷിൻറെ വീട്ടിൽ നിന്നും കണ്ടെത്തി. നേരത്തെ പിടിയിലായ പ്രദീപും മുത്തുവുമാണ് സ്വർണാഭരണങ്ങൾ വിറ്റത്.സുരേഷാണ് തുക എല്ലാവർക്കും വീതിച്ചു നൽകിയതെന്നും റെയിൽവേ പോലീസ് വ്യക്‌തമാക്കി.

ഏപ്രിൽ 28ന് രാവിലെയാണ് തീവണ്ടിയിൽ യുവതിക്ക് നേരേ അതിക്രമമുണ്ടായത്. മുളന്തുരുത്തി സ്‌നേഹനഗര്‍ രാഹുലിന്റെ ഭാര്യ ആശയെ ട്രെയിനുള്ളിൽ വെച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അവരെ ട്രെയിനിൽ നിന്ന് തള്ളിയിടുകയും ചെയ്തിരുന്നു. സ്‌ക്രൂഡ്രൈവര്‍ കാണിച്ചു ഭീഷണിപ്പെടുത്തി ഓരോ പവന്‍ വീതമുള്ള സ്വര്‍ണ മാലയും വളയും കവര്‍ന്നു. ഇതിനു ശേഷം യുവതിയുടെ മുടിയില്‍ പിടിച്ച്, ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചിഴച്ചു. ആക്രമണം ചെറുത്ത യുവതി വാതില്‍ തുറന്ന്, ഓടുന്ന ട്രെയിനിന്റെ വാതില്‍പ്പിടിയില്‍ പിടിച്ചു കുറച്ചു നേരം പുറത്തേക്കു തൂങ്ങിക്കിടന്നു. അക്രമി കൈകള്‍ വിടുവിച്ചതോടെ യുവതി പുറത്തേക്ക് വീഴുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close