Breaking NewsNEWSTop NewsWORLD

പുരാവസ്തു ​ഗവേഷകർ കണ്ടെത്തിയത് രണ്ടായിരം വർഷം പഴക്കമുള്ള രഥം; ഒപ്പം കുതിരകളുടെ അസ്ഥികൂടവും

ബൾ​ഗേറിയ: 2,000 വർഷങ്ങൾ പഴക്കമുള്ള രഥത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ബൾഗേറിയയിലെ കറനോവോയിലെ പുരാവസ്തു സമുച്ചയ ഗ്രാമത്തിലാണ് ഇത് കണ്ടെത്തിയത്. രഥത്തിനടുത്തായി 2 കുതിരയുടെയും നായയുടെയും അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബൾഗേറിയയിലെ ഇസ്റ്റോറിചെസ്കി മുസെജ് നോവ സാഗോറ എന്ന മ്യൂസിയത്തിലെ പുരാവസ്തു ഗവേഷകൻ വെസെലിൻ ഇഗ്നാറ്റോവിന്റെ നേതൃത്വത്തിലുള്ള സംഘമാണിത് കണ്ടെത്തിയത്.

വെങ്കലത്തിൽ പൊതിഞ്ഞതാണ് രഥത്തിന്റെ ഭാഗങ്ങൾ. ഇവയിൽ ത്രേസിയൻ പുരാണത്തിലെ രംഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട് . വർഷങ്ങളുടെ പഴക്കം ഉള്ളതു കൊണ്ട് തന്നെ ഇത് വളരെ അവ്യക്തമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. രഥത്തിനു 1800 മുതൽ 2000 വർഷത്തെ വരെ പഴക്കമാണ് ഉള്ളതെന്നാണ് നിഗമനം. രഥത്തിന് 1.2 മീറ്റർ വ്യാസമുള്ള നാല് വലിയ ചക്രങ്ങളുണ്ട്, വെള്ളി പൂശിയ ഇവ ഈറോസ് ദേവന്റെ ചെറിയ രൂപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close