പുരോഹിതരായി സ്ത്രീകള്‍ മുന്നില്‍, സ്വീഡന് ഇത് പുതുചരിത്രം

സ്റ്റോക്ക്ഹോം: ചരിത്രത്തിലാദ്യമായി ചര്‍ച്ച് ഓഫ് സ്വീഡനില്‍ പുരോഹിതരില്‍ പുരുഷന്മാരേക്കാളധികം സ്ത്രീകള്‍. പുതിയ കണക്കനുസരിച്ച് സഭയിലെ പുരോഹിതരില്‍ 1533 സ്ത്രീകളും 1527 പുരുഷന്മാരുമാണുള്ളത്. ഒരു ആര്‍ച്ച് ബിഷപ് നിരവധി ബിഷപ്പുമാരും വനിതകളാണ്. 2000 വരെ സ്വീഡന്റെ ഔദ്യോഗിക സഭയായിരുന്ന ഈ ലൂഥറന്‍ കേന്ദ്രം 1960ല്‍ സ്ത്രീകള്‍ പുരോഹിതരാകുന്നത് അനുവദിച്ച സഭയാണ്. ഇത് സമൂഹത്തിന്റെ തന്നെ പ്രതിഫലനമാണെന്ന് പുരോഹിത എലിസബത്ത് ഒബെര്‍ഗ് ഹാന്സെന് പറഞ്ഞു.
പുരോഗമനപരമായ നിലപാടുകളെടുക്കുന്നതില്‍ ചര്‍ച്ച് ഓഫ് സ്വീഡന് പ്രശസ്തമാണ്. സ്വവര്‍ഗ അനുരാഗിയാണെന്ന പ്രഖ്യാപിച്ച ലോകത്തെ ആദ്യ വനിതാ ബിഷപ് ഈവ ബ്രണ്‍ ഇവിടെ നിന്നാണ്.സ്റ്റോക്ക്ഹോം ബിഷപ്പായിരുന്നു ഇവര്‍ കഴിഞ്ഞവര്‍ഷം വിരമിച്ചു.ലിംഗസമത്വത്തില്‍ ഉയര്‍ന്ന റാങ്കാണ് സ്വീഡന്റേത്. 83.6 ആണ് സ്വീഡന്റെ പോയിന്റ്. യൂറോപ്യന്‍ യൂണിയന്റെ ശരാശരി 67.4 ഉം.