KERALATrending

പുറത്തുപോകൂ, ജലീല്‍ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് തട്ടിക്കയറി യെച്ചൂരി

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പോളിറ്റ് ബ്യൂറോ യോഗത്തിനായി എത്തുന്ന വേളയിലാണ് മാധ്യമങ്ങള്‍ ജലീല്‍ വിഷയത്തില്‍ യെച്ചൂരിയുടെ പ്രതികരണം ആരാഞ്ഞത്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമാണ് പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുന്നത് എന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് യെച്ചൂരി പറഞ്ഞു.
അടുത്തു വന്ന മാധ്യമങ്ങളോട് തിരക്കുണ്ടാക്കരുത് എന്ന് യെച്ചൂരി പറഞ്ഞു. ജലീല്‍ വിഷയം പിബിയില്‍ ഉയര്‍ന്നു വരുമോ എന്ന ചോദ്യത്തിന് ദയവായി പുറത്തു പോകൂ എന്നാണ് യെച്ചൂരി ആവശ്യപ്പെട്ടത്. കേരളത്തിലെ പാര്‍ട്ടിയും സര്‍ക്കാറും പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പിബി അനൗദ്യോഗികമായി വിഷയം ചര്‍ച്ച ചെയ്തേക്കും.

Read More: ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമില്ലാതെ ജലീല്‍

Read More: കാര്‍ വ്യവസായിയുടെ വീട്ടില്‍ നിര്‍ത്തിയിട്ടു; ജലീല്‍ എത്തിയത് സ്വകാര്യ വാഹനത്തില്‍

Read More: മന്ത്രി ജലീലിനെയും ബിനീഷ് കോടിയേരിയെയും വീണ്ടും ചോദ്യം ചെയ്യും

Read More: മതഗ്രന്ഥത്തിന്റെ ഭാരം നോക്കി ജലീലിനെ കുരുക്കാന്‍ കസ്റ്റംസ്

Read More: മതഗ്രന്ഥങ്ങള്‍ക്ക് നികുതിയിളവോ, കസ്റ്റംസും വെട്ടില്‍

Read More: മലയാള സര്‍വ്വകലാശാലയ്ക്കായി ഭൂമി വാങ്ങിയതില്‍ വന്‍ക്രമക്കേട്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close