KERALANEWSTrendingviral

“പുറത്തു പോയി വിഷം വാങ്ങിച്ച് കുടിക്കണ്ടാന്ന് വിചാരിച്ചിട്ടാ സാറേ ഞാൻ സ്വന്തമായിട്ട് വാറ്റി കൊടുത്തത്..” കള്ളവാറ്റെന്ന് വിവരം ലഭിച്ച എക്സൈസ് സംഘം എത്തിയപ്പോൾ കണ്ടത് സ്നേഹ നിധിയായ ഭാര്യയെ.. വൈറൽ ആയ വീഡിയോ കാണാം ..

കണ്ണൂർ: വീട്ടിൽ കള്ളവാറ്റ് നടക്കുന്നെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഒരു സംഘം എക്‌സൈസ് ഉദ്യോഗസ്ഥർ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ കണ്ടത് വ്യാജമദ്യം കഴിച്ച് തടി കേടാവേണ്ടെന്ന് വിചാരിച്ച് ഭർത്താവിന് സ്വന്തമായി ചാരായം വാറ്റിക്കൊടുക്കുന്ന ‘സ്നേഹനിധിയായ’ ഭാര്യയെ. കണ്ണൂർ കോർപറേഷൻ ഡിവിഷൻ 4 ൽ കാനത്തൂർ അമ്പലം റോഡിൽ കാര വീട്ടിൽ ധീരജ് എന്ന ആളുടെ വീട്ടിൽ കണ്ണൂർ എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ റെയ്ഡിലാണ് നാടകീയമായ രംഗങ്ങൾ ഉണ്ടാവുന്നത്.

ലോക്ക്ഡൗൺ തുടങ്ങിയതിൽ പിന്നെ ഒറിജിനൽ മദ്യം കിട്ടാനില്ലാത്ത അവസ്ഥയാണ്. അതിനാൽ തന്നെ മദ്യക്കടത്തും കള്ളവാറ്റും ചാരായവും ഇപ്പോൾ സ്ഥിരം വാർത്തകളിൽ നിറയുകയാണ്. പുറത്ത് കിട്ടുന്ന ചാത്തൻ സാധനങ്ങൾ അടിച്ച് ആരോഗ്യം മോശമാവാതിരിക്കാൻ വേണ്ടിയാണ് പാവം ഭാര്യയും കൂടി ചേർന്ന് വീട്ടിൽ തന്നെ വാറ്റ് തുടങ്ങുന്നത്.

സംഭവം കള്ളവാറ്റ് ആണെങ്കിലും പറ്റുന്നത്ര ‘ഹെൽത്തി’ ആക്കാൻ ആപ്പിൾ, മുന്തിരി മുതലായ പഴങ്ങളും ചേർക്കുന്നുണ്ട്. കുറച്ചേ ഉണ്ടാകുന്നുള്ളൂ വീട്ടാവശ്യത്തിനാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും പിടിച്ചത് 20 ലിറ്റർ വാഷും 1 ലിറ്റർ ചാരായവുമാണ്. സംഭവത്തിൽ ധീരജിനെതിരെ അബ്കാരി വകുപ്പ് പ്രകാരം എക്സൈസ് കേസെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close