INDIANEWS

പുല്‍വാമ ഭീകരാക്രമണത്തിനു മറുപടി വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്റെ മുന്‍ നയതന്ത്ര പ്രതിനിധി

ഇസ്ലാമാബാദ്:ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്റെ മുന്‍ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാനി ഉറുദു ചാനല്‍ വാര്‍ത്താ പരിപാടിയിലാണ് പാക്കിസ്ഥാന്‍ മുന്‍ നയതന്ത്ര പ്രതിനിധി അഗാ ഹിലാലി ഇക്കാര്യം പറഞ്ഞത്. പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി 2019 ഫെബ്രുവരി 26നു ബാലാക്കോട്ടില്‍ ഭീകര പരിശീലന കേന്ദ്രങ്ങള്‍ക്കു നേരേ നടത്തിയ വ്യോമാക്രമണത്തില്‍ ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയെങ്കിലും അവിടെ ഭീകര സാന്നിധ്യമുണ്ടായിരുന്നതായോ ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചതായോ പാക്കിസ്ഥാന്‍ ഇതുവരെ അംഗീകരിച്ചിരുന്നില്ല. രാജ്യാന്തര അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 300 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് അഗാ ഹിലാലി വ്യക്തമാക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close