KERALATrending

സംസ്ഥാനത്ത് ഇന്ന് പത്ത് കോവിഡ് മരണം; മരിച്ചവരില്‍ പൂജപ്പുര ജയിലിലെ തടവുകാരനും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനും കോവിഡ് ബാധിച്ച് മരിച്ചവരിലുള്‍പ്പെടും. ഒന്നര വര്‍ഷമായി വിചാരണ തടവുകാരനായിരുന്ന മണികണ്ഠനാണ് മരിച്ചത്. 72 വയസ്സായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാല് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന ആളാണ് ഇദ്ദേഹം. പൂജപ്പുര ജയിലില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച തടവുകാരനാണ് ഇന്ന് മരിച്ച മണികണ്ഠന്‍. പത്തനംതിട്ട കോന്നി എലിയറക്കല്‍ സ്വദേശിനി ഷെബര്‍ബാനാണ് മരിച്ച മറ്റൊരാള്‍. 48 വയസ്സായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥീരികരിക്കുകയായിരുന്നു.വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി ആണ് വയനാട്ടില്‍ മരിച്ചത്. 73 വയസ്സായിരുന്നു. കഴിഞ്ഞ ജൂലൈ 28നാണ് ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിച്ചു. അര്‍ബുദ രോഗ ബാധിതനായിരുന്നു.
കണ്ണൂര്‍ കെ.കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് കണ്ണൂരില്‍ മരിച്ചത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ.കണ്ണപുരത്തെ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ ആണ് ആലപ്പുഴയില്‍ മരിച്ചത്. 63 വയസ്സായിരുന്നു. ഹൃദ്‌രോഗം , കരള്‍ രോഗം, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.ഇന്നലെ രാത്രിയും ഒരു കോവിഡ് മരണം ഉണ്ടായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫാത്തിമ ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.തൃശൂരില്‍ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ശാരദയാണ് മരിച്ചത്.തിരുവനന്തപുരം ചിറയിന്‍കീഴില്‍ രണ്ടു പേര്‍ കോവിഡ് മരിച്ചു. പുരവൂര്‍ സ്വദേശി കമലമ്മ (85), പടനിലം സ്വദേശി രമദേവി (68) എന്നിവരാണ് മരിച്ചത്. രണ്ടുപേരെയും ശ്വാസംമുട്ട് സംബന്ധിച്ച അസുഖവുമായാണ് രണ്ട് ദിവസം മുന്‍പ് ആശുപത്രിയില്‍ എത്തിച്ചത്. കമലമ്മയുടെ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മൃതദേഹം വിട്ടുനല്‍കുകയുമായിരുന്നു. പിന്നീട് വന്ന ആര്‍.ടി.പി.സി.ആര്‍ ഫലം പോസിറ്റീവ് ആയി. രമദേവിയുടെ ആന്റിജന്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനക്കായി മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ മൃതദേഹം എവിടെ സംസ്‌കരിക്കുമെന്നതില്‍ തീരുമാനമായിട്ടില്ല.കോവിഡ് ബാധിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ മരിച്ചു. വര്‍ക്കല വെട്ടൂര്‍ റാത്തിക്കല്‍ മാസിലാ മന്‍സിലില്‍ മഹദ് (48) ആണ് മരണപ്പെട്ടത്.

Tags
Show More

Related Articles

Back to top button
Close