KERALA

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കോവിഡ് വ്യാപനം അതീവ ഗുരുതരം, കാരണം കണ്ടെത്താതെ സർക്കാര്‍

പ്രത്യേക ലേഖകൻ
തിരുവനന്തപുരം:സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ഉള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കോവിഡ് വ്യാപനം ആഭ്യന്തര വകുപ്പിന് പുതിയ തലവേദനയാകുന്നു. ആദ്യഘട്ടത്തില്‍ ഗൗരവ സ്വഭാവമുള്ള കൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ ഒഴിച്ചുള്ളവര്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു . എന്നാല്‍ കഠിനമായ ശിക്ഷ ലഭിച്ചവര്‍ക്ക് അത്തരത്തില്‍ പരോള്‍ നല്കാന്‍ കഴിഞ്ഞിരുന്നില്ല.നിലവിലുള്ള 970 തടവുകരില്‍ 471 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് നാലു ജീവനക്കാരുള്‍പ്പടെ 114 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു . ഇതോടെ രോഗം സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം എട്ടായി. ഇവരുടെ നിരീക്ഷണവും, ചികിത്സയും ജയിലില്‍ തന്നെയാണ്. ഈ ആശങ്കകൾക്കിടയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ച മണികണ്ഠന്‍ ഞായറാഴച മരിച്ചത്. ഇത് സ്ഥിതി.കൂടുതല്‍ വഷളാക്കി. ഒന്നരവര്‍ഷമായി ജയിലില്‍ കഴിയുന്ന മണികണ്ഠനു രോഗം എവിടെ നിന്നു വന്നു എന്നു കണ്ടെത്താനായില്ല. മണികണ്ഠന്റെ മരണത്തോടെ ജയില്‍പുള്ളികളുടെ ബന്ധുക്കള്‍ ആശങ്കാകുലരായി ജയില്‍ സൂപ്രണ്ടിനെ സമീപിച്ചിരുന്നു. സുരക്ഷിതത്വം ഉറപ്പാക്കാനായില്ലെങ്കില്‍ സർക്കാര്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമുയർന്നു. ഇതോടെ പൊതുസമൂഹത്തിലെ രോഗവ്യാപനം കുറക്കാനായി പരിശ്രമിക്കുന്ന ആഭ്യന്തര വകുപ്പിന് പുതിയ തലവേദനയാകുകയാണ് തിരുവനന്തപുരത്തെ സെന്‍ട്രല്‍ ജയില്‍.

Tags
Show More

Related Articles

Back to top button
Close