KERALANEWSTrending

പൂജാമുറിയിലേക്ക് വിളിച്ചു കയറ്റി യുവതിയെ കടന്നു പിടിച്ചു,കയര്‍ത്തപ്പോള്‍ കത്തിയെടുത്ത് കുത്തി വീഴ്ത്തി ;ഒരുമാസത്തിന് ശേഷം മന്ത്രവാദി അറസ്റ്റില്‍

കൊല്ലം : അന്ധവിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചു വരികയാണ്.അമാനുഷിക ശക്തി അവകാശപ്പെട്ട് ശാസ്ത്രീയ അടിത്തറയില്ലാത്ത അന്ധവിശ്വാസം പ്രചരിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് തടയാന്‍ നിയമങ്ങള്‍ പോലും നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അറിഞ്ഞു കൊണ്ട് ഇതിലേക്ക് ചെന്നെത്തുന്നവരുടെ എണ്ണം ഇന്ന് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വിദ്യാസമ്പന്നരെന്ന് എത്ത്രതോളം അവകാശപ്പെട്ടാലും പലരുടെയും മന്‌സസും ചിന്തകളും ഇന്നും അന്ധാകാരത്തിന്റെ കൂട്തന്നെയാണ്.അതു കൊണ്ടുത്തന്നെ ഈയൊരു അവസരം ചൂഷണം ചെയ്യുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചു വരികയാണ്.

മന്ത്രവാദം നടത്തി ബാധ ഒഴിയണമെങ്കില്‍ എന്റെ വിയര്‍പ്പും നിന്റെ വിയര്‍പ്പും ഒന്നകണമെന്ന് യുവതിയോട് മന്ത്രവാദി. കടന്നു പിടിക്കാന്‍ ശ്രമിച്ചതോടെ യുവതി പൂജാ മുറിയില്‍ നിന്നും ഇറങ്ങിയോടി. ഭര്‍ത്താവും അമ്മയും മന്ത്രവാദിയോട് കയര്‍ത്തപ്പോള്‍ കത്തിയെടുത്ത് കുത്തി വീഴ്ത്തി കടന്നു കളഞ്ഞു.മാര്‍ച്ച് 29 നാണ് സംഭവം നടന്നത്. ഒരു മാസത്തിന് ശേഷം താന്നി ക്ഷേത്രത്തിനു സമീപം ആലുവിള വീട്ടില്‍ ബലഭദ്രന്‍ (63) എന്ന മന്ത്രവാദിയെയാണ് ഇരവിപുരം പൊലീസ് അറസ്റ്റു ചെയ്തത്.

യുവതിയുടെ അമ്മയുടെ പിതാവിന് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണത്തിനിരയായവര്‍ ബലഭദ്രനെ സമീപിച്ചത്. പലവിധ പൂജകളും മന്ത്രവാദവും നടത്തി ബാധ ഒഴിപ്പിക്കുന്നതിനായി പലപ്പോഴായി ഇയാള്‍ ഇവരില്‍ നിന്നും ഒരു ലക്ഷം കൈപ്പറ്റിയിരുന്നു.ബാധ മാറാന്‍ വീട്ടില്‍ കുഴിച്ചിടാനെന്നു പറഞ്ഞ് തകിടും കൂടും നല്‍കുകയും ചെയ്തു. ബലഭദ്രന്റെ നിര്‍ദ്ദേശമനുസരിച്ച് തകിടും കൂടും വീട്ടില്‍ കുഴിച്ചിട്ടെങ്കിലും ബാധമാറിയില്ലെന്ന് പറഞ്ഞ് പണം നല്‍കിയ പാരിപ്പള്ളി കുളമട സ്വദേശികളായ ദമ്പതികള്‍ താന്നിയിലെ മന്ത്രവാദിയുടെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടു. ഒരു പൂജ കൂടി ചെയ്തുവെങ്കില്‍ മാത്രമേ ബാധ മാറൂ എന്നു പറഞ്ഞ് യുവതിയെ മാത്രം പൂജാമുറിയിലേക്ക് വിളിച്ചു കയറ്റി. അവിടെ വച്ചാണ് യുവതിയോട് എന്റെ വിയര്‍പ്പും നിന്റെ വിയര്‍പ്പും ഒന്നിച്ചെങ്കില്‍ മാത്രമേ ഫലം ഉണ്ടാകൂ എന്ന് പറയുകയും യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചതും.പേടിച്ചു പോയ യുവതി പൂജാ മുറിയില്‍ നിന്നും ഇറങ്ങിയോടി പുറത്ത് കാത്തുനിന്ന ഭര്‍ത്താവിനോടും മാതാവിനോടും വിവരം പറഞ്ഞു. ഇതോടെ ബലഭദ്രനുമായി ഇവര്‍ വാക്കു തര്‍ക്കവും കയ്യാങ്കളിയുമായി. ഇതിനിടയിലാണ് കയ്യില്‍ കരുതിയ കത്തിയെടുത്ത് ബലഭദ്രന്‍ കുത്തിയത്. യുവതിയുടെ മാതാവ് കുത്തേറ്റു ഗുരുതരാവസ്ഥയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ വെളിയത്തുള്ള രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് എത്തിയപ്പോഴേക്കും മാവേലിക്കരയിലേക്കു കടന്നു. ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഇയാള്‍ ഇതു മുതലെടുത്താണ് ഒളിവില്‍ കഴിഞ്ഞിരുന്നത്.മാവേലിക്കര കൊല്ലകടവ് ഭാഗത്തുനിന്ന് ഇരവിപുരം ഇന്‍സ്‌പെക്ടര്‍ പി.എസ്. ധര്‍മജിത്ത്, എസ്‌ഐമാരായ ദീപു, സൂരജ്, സുതന്‍, സന്തോഷ്, അജിത് കുമാര്‍, എഎസ്‌ഐ ഷിബു പീറ്റര്‍, സിപിഒ വൈശാഖ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ റിമാന്‍ഡ് ചെയ്തു. പല അവധികള്‍ പറഞ്ഞ ശേഷം മാര്‍ച്ച് 29 ന് പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് ഇവരെ വീട്ടിലേക്കു വിളിച്ചു വരുത്തി ആക്രമിച്ചുവെന്നാണ് കേസ്. നേരത്തേ തട്ടിപ്പിനിരയായ പലരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close