പൂഞ്ഞാര്‍: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു നിന്നു മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി പൂഞ്ഞാറില്‍ വിജയിച്ച പി സി ജോര്‍ജിന് ഇക്കുറി അടി തെറ്റുന്നു. എസ്എന്‍ഡിപി-മുസ്ലീം സമുദായവും കന്യാസ്ത്രീയെ അധിക്ഷേപിച്ചതിലൂടെയും ക്രൈസ്തവ വിഭാഗത്തിലെ ഒരു പക്ഷവും പി സി ജോര്‍ജ് എംഎല്‍എയ്ക്ക് എതിരായി തിരിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരാജയം മുന്നില്‍ക്കണ്ട് യുഡിഎഫ് മുന്നണിയുടെ ഭാഗമാകാനുള്ള ശ്രമമാണ് പി സി ജോര്‍ജ് നടത്തുന്നത്. എന്നാല്‍ ഇതിനെതിരെ സ്വന്തം മണ്ഡലമായ പൂഞ്ഞാറിലെ യുഡിഎഫ് മണ്ഡലം കമ്മിറ്റി തന്നെ രംഗത്തുവന്നതോടെ പി സി ജോര്‍ജിന്റെ നീക്കങ്ങള്‍ പാളുകയാണ്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു യുഡിഎഫില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് യുഡിഎഫില്‍ ഒരു സാധ്യതയുണ്ടെന്നു പി സി ജോര്‍ജ് വിഭാഗം തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് യുഡിഎഫ് മുന്നണിയുടെ ഭാഗമാകാന്‍ ജോര്‍ജ് കരുക്കള്‍ നീക്കി തുടങ്ങിയത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് യുഡിഎഫ് മുന്നണിയുടെ ഭാഗമാകാനാണ് ജോര്‍ജിന്റെ ശ്രമം. പക്ഷെ ഇതിനെതിരെ പൂഞ്ഞാര്‍ യുഡിഎഫ് മേഖലാ കമ്മിറ്റി രംഗത്ത് എത്തിയത് പാരയായി.
രാഷ്ട്രീയ ഒറ്റുകാരെ യുഡിഎഫിന് ആവശ്യമില്ലെന്ന് യുഡിഎഫ് പൂഞ്ഞാര്‍ മേഖലാ കമ്മിറ്റി നിലപാട് എടുത്തു. കഴിഞ്ഞ 35 വര്‍ഷക്കാലമായി പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ വികസന മുരടിപ്പാണ്. പൂഞ്ഞാറിന്റെ സമീപ മണ്ഡലങ്ങളില്‍ വികസനത്തിന്റെ വന്‍ കുതിപ്പുകള്‍ നടന്നിട്ടും പൂഞ്ഞാറിലുണ്ടായ വികസന മുരടിപ്പ് ഇവിടുത്തെ ജനപ്രതിനിധിയുടെ ഉത്തരവാദിത്തമില്ലായ്മയും, ഉദാസീനതയുമാണെന്ന് യുഡിഎഫ് പൂഞ്ഞാര്‍ മേഖലാ കമ്മിറ്റി ഇന്ന് ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.
വ്യക്തിതാത്പര്യത്തിന് വേണ്ടി സംശുദ്ധമായ കേരള രാഷ്ട്രീയത്തെ മലീമസമാക്കുവാന്‍ പി സി ജോര്‍ജ് ശ്രമിച്ചു. സ്വന്തം കാര്യലാഭത്തിനു വേണ്ടി യുഡിഎഫില്‍ കടന്നു കയറാമെന്നുള്ളത് അദ്ദേഹത്തിന്റെ വ്യര്‍ത്ഥ മോഹം മാത്രമാണ്. നില്‍ക്കുന്ന മുന്നണിയെയും പാര്‍ട്ടിയെയും ഒറ്റുകൊടുത്ത് രാഷ്ട്രീയ വഞ്ചന നടത്തുന്ന പൂഞ്ഞാര്‍ എംഎല്‍എയെ യുഡിഎഫിന് ആവശ്യമില്ലെന്ന് യോഗം ഐക്യകണ്‌ഠേനെ പ്രമേയം പാസാക്കി.
പൂഞ്ഞാര്‍ പുലിയ്ക്ക് അടിതെറ്റുന്നു, പിസിയുടെ യുഡിഎഫ് പ്രവേശം പരുങ്ങലില്‍

Leave a comment
Leave a comment