KERALANEWS

പൂന്തുറയിലെ പ്രക്ഷോഭത്തിന് പിന്നില്‍ വര്‍ഗീയ അജണ്ട: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പൂന്തുറയില്‍ പരിശോധനയ്ക്കായി എത്തിയ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യ മന്ത്രി. ജനങ്ങളെ തമ്മില്‍ തല്ലിച്ച് ചോരവീഴ്ത്തുന്ന വൃത്തികെട്ട മനസിന്റെ ഉടമകളുണ്ട്. പൂന്തുറയിലെ ജനങ്ങള്‍ നല്ല മനസിന്റെ ഉടമകളാണ്. അവരുടെ ഇടയില്‍ മതസ്പര്‍ദയുണ്ടാക്കാനും ജാതിവികാരം ഉണ്ടാക്കാനും ചിലര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നുമാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാടെ അവഗണിച്ചു മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം സംഘചിപ്പിച്ച പ്രതിഷേധ സമരത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശമേഖലകളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും, സമ്പര്‍ക്ക വ്യാപനത്തിന്റെ ആശങ്ക ചില മേഖലകളിലാണെന്നും മന്ത്രി വ്യക്തമാക്കി.പൂന്തുറയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ കൈയേറ്റത്തെയും മന്ത്രി അപലപിച്ചു. പൂന്തുറയിലെ ജനങ്ങളെ ഇളക്കി വിട്ടവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വര്‍ഗീയ അജണ്ടായാണ് ഇതിനു പിന്നിലെന്നും മന്ത്രി അഭിപ്രാപ്പെട്ടു.

Tags
Show More

Related Articles

Back to top button
Close