KERALANEWS

പൂന്തുറയില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കുന്നില്ല, ജനങ്ങള്‍ തെരുവിലിറങ്ങി

പൂന്തുറ: കോവിഡ് ശക്തമായതിനെത്തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ഡൗണിലായ പൂന്തുറയില്‍ പാചകവാതകമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ലഭ്യമാകാത്തതിനെത്തുടര്‍ന്ന് ജനങ്ങള്‍ തെരുവിലിറങ്ങി. ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയവര്‍ക്ക് സൗകര്യങ്ങള്‍ നല്‍കിയില്ലെന്നാരോപിച്ച് പ്രതിഷേധവുണ്ടായിരുന്നു. പൊലീസെത്തിയശേഷമാണ് ജനങ്ങളെ പിരിച്ചു വിട്ടത്. പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായ സാഹചര്യത്തില്‍ പ്രത്യേക ക്ലസ്റ്ററാക്കി പരിശോധനയും പ്രതിരോധനടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. കൂടാതെ ആളുകള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ പൂന്തുറയില്‍ കമാന്‍ഡോകള്‍ ഉള്‍പ്പെടെ 500 ല്‍ പരം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഇവിടുത്തെ മൂന്ന് വാര്‍ഡുകള്‍ അതിതീവ്ര കണ്ടെയിന്‍മെന്റ് സോണുകളായും ചുറ്റുമുള്ള അഞ്ച് വാര്‍ഡുകള്‍ ബഫര്‍ സോണുകളായും തിരിച്ചിട്ടുണ്ട്. നഗരത്തിലും മറ്റു പലയിടങ്ങളിലും രോഗവ്യാപനമുണ്ടായത് ജനങ്ങളില്‍ ഏറെ ആശങ്ക പടര്‍ത്തിയിരുന്നു. എന്നാല്‍ അവശ്യ സാധനങ്ങള്‍ ലഭിക്കാതായതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Tags
Show More

Related Articles

Back to top button
Close