MoviesTrending

പൂര്‍ണിമയ്ക്ക് പിന്നാലെ സോഷ്യല്‍മീഡിയ

കൊച്ചി: ഓണത്തെ വരവേറ്റ് നടി പൂര്‍ണിമ ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. 2015-ലെ ചിത്രം പ്രാണയുടെ ഓണം ത്രോ ബാക്ക് എന്ന ക്യാപ്ഷനോടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ കൗതുകമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഫോട്ടോയില്‍ പൂര്‍ണിമയുടെ ബ്ലൗസിന്റെ വലതു കൈയില്‍ ഇന്ദ്രജിത്തിന്റെ മുഖം കാണാം.

ഭര്‍ത്താവിന്റെ മുഖം തുന്നിപ്പിടിച്ചോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. എന്നാല്‍ സംഗതി അതല്ല. ബ്ലൗസിന്റെ കയ്യില്‍ പിടിപ്പിച്ചിരിക്കുന്ന കണ്ണാടിയാണ് ഇതിന് പിന്നിലെ രഹസ്യം. ഈ കണ്ണാടിയില്‍ ഇന്ദ്രജിത്തിന്റെ മുഖം പതിഞ്ഞതാണ് ഫോട്ടോയില്‍ കാണുന്നത്. എന്തായാലും സംഗതി സൂപ്പര്‍ ആണെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നത്. മനോഹരമായ ക്ലിക്ക് എന്നും ആരാധകര്‍ കമന്റ് ചെയ്തു. മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. 2002-ലാണ് ഇവര്‍ വിവാഹിതരായത്. അഭിനയത്തില്‍ മാത്രമല്ല ഡിസൈനിങ്ങിലും കഴിവ് തെളിയിച്ച താരമാണ് പൂര്‍ണിമ. തന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. 1986-ല്‍ അഭിനയരംഗത്തേക്ക് എത്തിയ താരം നിരവധി കഥാപാത്രങ്ങള്‍ അനശ്വരമാക്കി. ‘വൈറസ്’ ആണ് പൂര്‍ണിമയുടെ തിരിച്ചുവരവിലെ സൂപ്പര്‍ഹിറ്റ് ചിത്രം. ‘തുറമുഖം’ എന്ന നിവിന്‍ പോളി ചിത്രത്തിലും താരം വേഷമിടുന്നുണ്ട്.

Show More

Related Articles

Back to top button
Close